International

ജന്മനാട്ടില്‍ നിന്നുള്ള പുല്‍ക്കൂട് ബെനഡിക്ട് പതിനാറാമന്

Sathyadeepam

ജര്‍മ്മനിയില്‍ തന്റെ ജന്മനാടായ ബവേറിയായില്‍ നിന്നുള്ള പുല്‍ക്കൂട് വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനു സമ്മാനമായി എത്തിച്ചു. ജര്‍മ്മനിയിലെ ഒരു കത്തോലിക്കാ ഹൃദയഭൂമിയെന്നു വിളിക്കാവുന്ന ബവേറിയായിലെ ഒരു ഗ്രാമത്തിലാണ് ബെനഡിക്ട് പതിനാറാമന്റെ ജനനം. പുല്‍ക്കൂട് നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു ജര്‍മ്മന്‍ കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഇത്. പുല്‍ക്കൂടുകളുമായി വത്തിക്കാനിലെത്തിയ ബവേറിയന്‍ സംഘം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും വത്തിക്കാന്‍ നവസുവിശേഷവത്കരണകാര്യാലയത്തിനും ഇവ സമ്മാനിച്ചു. കൂടാതെ, 100 പുല്‍ക്കൂടുകളുടെ പ്രദര്‍ശനത്തിലും ഇവര്‍ പങ്കെടുത്തു.

128 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

ഹ്രസ്വ കഥാപ്രസംഗ മത്സരം: എൻട്രികൾ ക്ഷണിച്ചു

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ