ഗവേഷണങ്ങളിലൂടെയും, വിവിധ സംരംഭങ്ങളിലൂടെയും, അജപാലന കാഴ്ചപ്പാടോടെയും, ആധുനികസമൂഹത്തില്‍ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ മനുഷ്യരുടെ അന്തസ്സിനും പൊതുനന്മയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ ഉപയോഗി ക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ വേണ്ടി പരിശ്രമിക്കുന്ന ഏവര്‍ക്കും താന്‍ നന്ദി പറയുന്നുവെന്ന് ലിയോ പതിനാലാമന്‍ പാപ്പാ.
റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സി റ്റിയില്‍ നവംബര്‍ 6-7 തീയതികളിലായി നടന്ന 'നിര്‍മ്മിത ബുദ്ധിയുടെ നിര്‍മ്മാതാക്കള്‍ 2025' എന്ന സമ്മേളനത്തിലേക്ക യച്ച സന്ദേശത്തിലാണ് പാപ്പാ ഈ ശ്രമങ്ങളെ അഭിനന്ദിച്ചത്. സഭയുടെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, അതിന് പിന്നിലുണ്ടാ കേണ്ട ധാര്‍മ്മിക-ആധ്യാത്മികമൂല്യങ്ങളെക്കുറിച്ച് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ദൈവം മനുഷ്യര്‍ക്ക് നല്‍കിയ ക്രിയാത്മകശക്തി ഉപയോഗി ച്ചാണ് നിര്‍മ്മിതബുദ്ധിയുള്‍പ്പെടെയുള്ള മനുഷ്യന്റെ കണ്ടുപിടു ത്തങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ഈയൊരര്‍ഥത്തില്‍, സാങ്കേതിക കണ്ടുപിടുത്ത ങ്ങള്‍, ഒരു തരത്തില്‍, ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിലുള്ള പങ്കാളിത്തത്തിന്റെ ശൈലിയാണ് സ്വീകരിക്കുന്നത്. മാനവിക മായ കാഴ്ചപ്പാടോടെയുള്ള ഒരു തിരഞ്ഞെടുപ്പ് ഇത്തരം പ്രവര്‍ ത്തനങ്ങള്‍ക്ക് പിന്നില്‍ ഉണ്ടെന്നതിനാല്‍ത്തന്നെ, അവയ്ക്ക് ധാര്‍മ്മികവും ആത്മീയവുമായ പ്രാധാന്യവും ഉണ്ട്.
അതുകൊണ്ടുതന്നെ, നിര്‍മ്മിതബുദ്ധിയുടെ എല്ലാ നിര്‍മ്മാതാക്കളോടും, തങ്ങളുടെ പ്രവൃത്തിയുടെ അടിസ്ഥാനഭാഗമായി ധാര്‍മ്മികമായ ഒരു വിശകലനം ഉണ്ടാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പാപ്പാ ആഹ്വാനം ചെയ്തു. നിങ്ങളുടെ നിര്‍മ്മിതികള്‍, നീതിയും, ഐക്യദാര്‍ഢ്യവും, ജീവിതത്തോടുള്ള ആത്മാര്‍ത്ഥമായ ബഹുമാനവും പ്രതിഫലിപ്പിക്കുന്നതാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. വിശ്വാസവും യുക്തിയും തമ്മിലുണ്ടാകേണ്ട സംവാദത്തിന്റെ ഭാഗം കൂടിയാണ് മേല്‍പ്പറഞ്ഞ വിവിധ മേഖലകളിലുണ്ടാകേണ്ട പരസ്പരസഹകരണമെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, ബുദ്ധിശക്തി, അത് നിര്‍മ്മിതമാകട്ടെ, മാനുഷികമാകട്ടെ, അതിന്റെ പൂര്‍ണ്ണത കണ്ടെത്തുന്നത്, സ്‌നേഹത്തിലും സ്വാതന്ത്ര്യത്തിലും ദൈവവുമായുള്ള ബന്ധത്തിലുമാണെന്ന് ഉദ്‌ബോധിപ്പിച്ചു.