International

കാരുണ്യവധം: നിയമനിര്‍മ്മാതാക്കളെ ബന്ധപ്പെടണമെന്ന് വിശ്വാസികളോട് ബ്രിട്ടീഷ് സഭ

Sathyadeepam

പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാന്‍ യുകെ പാര്‍ലിമെന്റില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, നിയമനിര്‍മ്മാണ സഭാംഗങ്ങളെ നേരിട്ട് ബന്ധപ്പെട്ട് ഇതിനെതിരായ വികാരം അറിയിക്കണമെന്ന് വിശ്വാസികളോട് മെത്രാന്മാര്‍ ആവശ്യപ്പെടുന്നു.

ഈ നിര്‍ദ്ദേശവുമായി ഇംഗ്ലണ്ടിലെ വിവിധ രൂപത അധ്യക്ഷന്മാര്‍ തങ്ങളുടെ കീഴിലുള്ള പുരോഹിതര്‍ക്കും ഇടവക ജനങ്ങള്‍ക്കും ഇടയ ലേഖനങ്ങള്‍ അയച്ചു.

'ജീവിതാവസാന തിരഞ്ഞെടുപ്പ് ബില്‍' എന്ന പേരിലുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് ഒരു ലേബര്‍ പാര്‍ട്ടി അംഗമാണ്. ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍ തന്റെ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇത്തരം നിയമങ്ങളെല്ലാം അത്യന്തം അപകടകരമാകും എന്നാണ് കത്തോലിക്കാസഭയുടെ നിലപാട്.

പാശ്ചാത്യ രാജ്യങ്ങളില്‍ ജനങ്ങളുടെ ശരാശരി വയസ്സ് വര്‍ദ്ധിക്കുകയും യുവജനങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ കാരുണ്യവധത്തിന് വാതില്‍ തുറന്നു കൊടുക്കുന്നത് അപകടകരമാകും.

മറ്റുള്ളവര്‍ക്ക് ഭാരമാകാതെ ജീവിതം അവസാനിപ്പിക്കുക ഒരു സാമൂഹ്യ കടമയാണെന്ന പ്രതീതി ഉയര്‍ത്തപ്പെടും. മനുഷ്യസമൂഹത്തിനു പ്രായത്തില്‍ വളരാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സമൂഹം ആയിരിക്കുകയില്ല ഇത്. മെത്രാന്മാര്‍ വിശദീകരിക്കുന്നു.

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

കടലുകൾ കടന്ന് മലയാളികളുടെ പ്രിയപ്പെട്ട ചാവറ മാട്രിമണി ഇനി അമേരിക്കയിലും