International

സ്‌ക്രീനുകളില്‍ നിന്ന് കണ്ണെടുത്ത് പരസ്പരം കണ്ണുകളില്‍ നോക്കാം - മാര്‍പാപ്പ

Sathyadeepam

സ്‌ക്രീനുകളില്‍ നോക്കുന്നത് കുറയ്ക്കുകയും പരസ്പരം കണ്ണുക ളില്‍ കൂടുതല്‍ നോക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു മനുഷ്യ രോടൊപ്പം എന്നതിനേക്കാള്‍ മൊബൈല്‍ ഫോണുകളിലാണ് കൂടുതല്‍ സമയം നാം ചെലവഴി ക്കുന്നതെങ്കില്‍ അത് ശരിയല്ല.

നാം ശ്വസിക്കുന്നതിന്റെയും കരയു ന്നതിന്റെയും ചിരിക്കുന്നതിന്റെയും പിന്നില്‍ യഥാര്‍ഥത്തിലുള്ള മനുഷ്യ രുണ്ട് എന്ന് മറന്നുപോകാന്‍ സ്‌ക്രീന്‍ ഒരു കാരണമാകുന്നു.

ദൈവം നമുക്ക് നല്‍കിയ ബുദ്ധി യുടെ ഒരു ഫലമാണ് സാങ്കേതിക വിദ്യ എന്നത് ശരിയാണ്. പക്ഷേ നാമത് നന്നായി ഉപയോഗിക്കേണ്ടി യിരിക്കുന്നു. അതിന്റെ നേട്ടങ്ങള്‍ കുറച്ചുപേരില്‍ ഒതുങ്ങുന്നതും ബഹുഭൂരിപക്ഷത്തെ അതില്‍ നിന്ന് ഒഴിവാക്കുന്നതും ശരിയല്ല.

ഐക്യ പ്പെടുത്താനാണ് വിഭജിക്കാനല്ല സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്. അത് ദരിദ്രരെ സഹായിക്കു ന്നതാകണം. രോഗികളുടെയും ഭിന്നശേഷിക്കാരുടെയും ജീവിതങ്ങളെ അത് മെച്ചപ്പെടുത്തണം.

നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിരക്ഷയ്ക്കായി സാങ്കേ തികവിദ്യ ഉപയോഗിക്കണം. എല്ലാ സഹോദരങ്ങളെയും പരസ്പരം ബന്ധപ്പെടുത്താന്‍ അത് ഉതകണം - മാര്‍പാപ്പ വിശദീകരിച്ചു. ഏപ്രില്‍ മാസത്തെ പ്രാര്‍ഥനാനിയോഗം അറിയിച്ചു കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പയുടെ വാക്കുകള്‍.

നവ സാങ്കേതിക വിദ്യകള്‍ മനുഷ്യബന്ധങ്ങള്‍ക്ക് പകരമാകാതിരിക്കാന്‍ പ്രാര്‍ഥിക്കുക എന്നതാണ് മാര്‍പാപ്പയുടെ ഏപ്രില്‍ മാസത്തെ നിയോഗം.

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല