വിശുദ്ധി കാലഹരണപ്പെട്ടതല്ല

കാര്‍ലോയുടെ കാലികര്‍ക്കു പറയാനുള്ളത്...
വിശുദ്ധി കാലഹരണപ്പെട്ടതല്ല
Published on
മില്ലേനിയല്‍സില്‍ നിന്നുള്ള വിശുദ്ധനാണ് കാര്‍ലോ അക്യുത്തിസ്. കാര്‍ലോയുടെ കാലത്ത് ജനിച്ചു വളര്‍ന്നവര്‍, തങ്ങളുടെ ഒരു സമപ്രായക്കാരന്‍ അള്‍ത്താരയിലേക്കുയരുന്നതിനെ എങ്ങനെയാണു കാണുന്നത്? വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി കത്തോലിക്ക യുവാക്കള്‍, കാര്‍ലോ അക്യുത്തിസിനെ കുറിച്ചുള്ള അവരുടെ ചിന്തകള്‍ പങ്കുവയ്ക്കുന്നു.
  • ബോണി മാപ്പിളമട്ടില്‍

    SMYM National Team Member,

    ഇറ്റലി

സോഷ്യല്‍ മീഡിയ ഇന്നൊരു ഡിജിറ്റല്‍ കോണ്ടിനെന്റായി മാറിയിരിക്കുന്നു. പല പല കാരണങ്ങളാല്‍ ഓണ്‍ലൈനില്‍ ഒരുപാട് സമയം ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. സോഷ്യല്‍ മീഡിയയ്ക്ക് ഒരു നല്ല വശം ഉണ്ടെങ്കില്‍ അപ്പുറത്ത് ഒരു മോശം വശവും ഉണ്ട്. മനുഷ്യരെന്ന നിലയില്‍ നമ്മള്‍ പലതരം പ്രലോഭനങ്ങള്‍ക്ക് അടിപ്പെടുമല്ലോ. വിശേഷിച്ചും പുതിയ തലമുറ, കൗമാരക്കാര്‍. ഡിജിറ്റല്‍ സുവിശേഷവല്‍ക്കരണത്തിന്റെ വിവിധ രൂപങ്ങള്‍ പ്രയോഗിച്ച് ഇതിനെ അതിജീവിക്കാന്‍ നമുക്കു കഴിയണം.

വിശുദ്ധി കാലഹരണപ്പെട്ടതല്ല എന്നതാണ് കാര്‍ലോ നമ്മെ പഠിപ്പിക്കുന്ന പാഠം. സ്വന്തം വരദാനങ്ങളെ ദൈവമഹത്വത്തിനുവേണ്ടി ഉപയോഗിച്ചുകൊണ്ട് ഈയൊരു ഡിജിറ്റല്‍ ലോകത്തില്‍ നമുക്കും വിശുദ്ധരാകാം.

ചെറിയ വിചിന്തനങ്ങള്‍, സാക്ഷ്യങ്ങള്‍, മീമുകള്‍, സംഗീതം തുടങ്ങിയവ സുവിശേഷം അവതരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കാം. അങ്ങനെ ചെയ്ത നമ്മെപ്പോലെ ഒരാളാണ് കാര്‍ലോ. കാര്‍ലോ അവന്റെ കമ്പ്യൂട്ടര്‍ വൈദഗ്ധ്യം ഉപയോഗിച്ചുകൊണ്ടാണ് വിശ്വാസവും സുവിശേഷവും പ്രചരിപ്പിച്ചത്.

അപ്രകാരം ഇന്നത്തെ തലമുറയ്ക്ക് അവന്‍ വലിയൊരു പ്രചോദനമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാമെന്നു തെളിയിച്ചിരിക്കുന്നു. വിശുദ്ധി കാലഹരണപ്പെട്ടതല്ല എന്നതാണ് കാര്‍ലോ നമ്മെ പഠിപ്പിക്കുന്ന പാഠം. സ്വന്തം വരദാനങ്ങളെ ദൈവമഹത്വത്തിനുവേണ്ടി ഉപയോഗിച്ചുകൊണ്ട് ഈയൊരു ഡിജിറ്റല്‍ ലോകത്തില്‍ നമുക്കും വിശുദ്ധരാകാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org