International

ലാഹോര്‍ ആര്‍ച്ചുബിഷപ്പ് അവധിയില്‍ പ്രവേശിച്ചു

Sathyadeepam

പാക്കിസ്ഥാനിലെ ലാഹോര്‍ അതിരൂപത ആര്‍ച്ചുബിഷപ്പ് സെബാസ്റ്റ്യന്‍ ഷാ ആര്‍ച്ചുബിഷപ്പ് പദവി ഒഴിയുകയും അവധിയില്‍ പ്രവേശിക്കുകയും ചെയ്തതായി അതിരൂപത വികാരി ജനറല്‍ അറിയിച്ചു.

സാമ്പത്തികവും മറ്റുമായ ആരോപണങ്ങള്‍ ആര്‍ച്ചുബിഷപ്പിനെതിരെ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ നടപടി എന്ന് കരുതുന്നു. കറാച്ചി ആര്‍ച്ചുബിഷപ്പ് ബെന്നി മാരിയോ ട്രവാസ് ആയിരിക്കും ഇനി ലാഹോര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ എന്നും അറിയിപ്പിലുണ്ട്.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ അതിരൂപതയാണ് ലാഹോര്‍. 5 ലക്ഷത്തിലേറെ കത്തോലിക്കര്‍ അതിരൂപതയിലുണ്ട്. 2013 മുതല്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് ആയിരുന്നു, ആര്‍ച്ചുബിഷപ്പ് ഷാ. അതിരൂപതയുടെ ഭൂമി വില്‍പ്പന നടത്തി പണം ബന്ധുക്കള്‍ക്ക് നല്‍കി എന്നതായിരുന്നു അദ്ദേഹത്തിന്റെ എതിരെ ഉയര്‍ന്ന ആരോപണം. ലൈംഗിക കുറ്റകൃത്യങ്ങളും ആരോപിക്കപ്പെട്ടിരുന്നു.

ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്നു 1991-ല്‍ വൈദികനായ അദ്ദേഹം 2009-ല്‍ ലാഹോര്‍ അതിരൂപത സഹായ മെത്രാനായി.

ക്രൈസ്തവ ന്യൂനപക്ഷ പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികളില്ലാത്തത് നീതിനിഷേധം: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

എസ് എം വൈ എം അയര്‍ലണ്ട് വാര്‍ഷികസമ്മേളനം നടത്തി

മതംമാറ്റനിരോധനനിയമം: യു എസ് പൗരനുള്‍പ്പെടെ ജാമ്യം

ആനപ്പള്ള മതിലിനും അര്‍ണോസ് വസതിക്കും പുതുജീവന്‍

വിശുദ്ധ ബര്‍ട്ടില്ല (-692) : നവംബര്‍ 5