'ഡിലെക്‌സി തേ' എന്ന അപ്പസ്‌തോലിക പ്രഖ്യാപനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ സ്വകാര്യ ലൈബ്രറിയില്‍ ഒപ്പുവച്ചു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തില്‍ ഒപ്പുവച്ച പ്രഖ്യാ പനം, വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ 9 നാണ് പുറത്തിറങ്ങുന്നത്.
ലിയോ പതിനാലാമന്‍ മാര്‍പാപ്പ പുറപ്പെടുവിക്കുന്ന ആദ്യത്തെ അപ്പസ്‌തോലിക പ്രഖ്യാപനമാണിത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്താണ് ഈ അപ്പസ്‌തോലിക പ്രഖ്യാപനം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കരടു രൂപം എഴുതുന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ചത് ആര്‍ച്ചുബിഷപ് വിന്‍സന്‍സോ പാഗ്ലിയ ആണ്. ഈ കരടുരൂപം പുനരവലോകനം ചെയ്ത്,
പൂര്‍ത്തീകരിച്ച് പുറത്തിറക്കാനുള്ള ലിയോ മാര്‍പാപ്പയുടെ തീരുമാനം അദ്ദേഹത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള ആദരവിന്റെ കൂടി പ്രകാശനമായി കണക്കാക്കപ്പെടുന്നു. നേരത്തെ കരടുരൂപം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഏറെക്കുറെ പൂര്‍ത്തിയാക്കിയി രുന്ന 'ലുമെന്‍ ഫിദെയ്' എന്ന രേഖ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പുറത്തിറക്കിയത്. ഈ ഒരു കീഴ്‌വഴക്കം സഭയില്‍ ഉണ്ട്.
ലിയോ മാര്‍പാപ്പയുടെ ആദ്യത്തെ ചാക്രിക ലേഖനം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ചുള്ള വിശദാംശ ങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ അത് തയ്യാറാക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് സൂചന.