സ്വാഗത സംഘം രൂപീകരിച്ചു

സ്വാഗത സംഘം രൂപീകരിച്ചു
Published on

പാലാ: കത്തോലിക്കാ കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ ഗ്ലോബൽ പ്രസിഡന്റ്‌ പ്രൊഫ. രാജീവ്‌ കൊച്ചുപറമ്പിൽ നയിക്കുന്ന "അവകാശ സംരക്ഷണ യാത്ര"യുടെ പാലാ രൂപതയിലെ സ്വീകരണത്തിനും ജാഥാ വിജയത്തിനുമായി സ്വാഗത സംഘം രൂപീകരിച്ചു. ജാഥക്ക് ഒക്ടോബർ 21 ന് പാലാ രൂപതയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, ജോസ് വട്ടുകുളം, ജോയി കണിപറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, സി എം ജോർജ്, പയസ് കവളം മാക്കൽ, ജോൺസൻ ചെറുവള്ളി, സിന്ധു ജയിബു,എം എം ജേക്കബ്,സാബു പൂണ്ടിക്കുളം, ബെന്നി കിണറ്റുകര,ജോബിൻ പുതിയടത്തുചാലിൽ, തുടങ്ങിയവർ സംസാരിച്ചു.

കമ്മിറ്റി കോഡിനേറ്റേഴ്സ് ആയി രാജേഷ് പാറയിൽ, എഡ്വവിൻ പാമ്പാറ, ക്ലിന്റ് അരിമറ്റം എന്നിവരുടെ നേതൃത്വത്തിൽ 501 പേരുടെ കമ്മിറ്റിയെ തിരഞ്ഞെടുത്തു.24-)0 തിയതിയിലെ സെക്രട്ടറിയേറ്റു ധർണ്ണയിൽ 500 അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org