International

ലെബനോനിലെ ക്രൈസ്തവരും ദുരിതത്തില്‍

Sathyadeepam

ഹിസ്ബുള്ളയെ തകര്‍ക്കുന്നതിനായി ലെബനോനിനെതിരെ ഇസ്രായേല്‍ നടത്തുന്ന വന്‍ ബോംബാക്രമണം അവിടുത്തെ ക്രൈസ്തവരെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നതായി, എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (എ സി എന്‍) എന്ന സംഘടനയുടെ ലെബനോനിലെ കോഡിനേറ്റര്‍ അറിയിച്ചു.

നിരവധി ക്രൈസ്തവര്‍ക്ക് അവരുടെ ഭവനങ്ങള്‍ നഷ്ടപ്പെട്ടതായും ഇതര സ്ഥലങ്ങളിലേക്ക് അഭയാര്‍ത്ഥികളായി പലായനം ചെയ്യേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.

എ സി എന്‍ ന്റെ പ്രവര്‍ത്തനങ്ങള്‍ ബോംബാക്രമണങ്ങള്‍ക്കിടയിലും തുടരുന്നതായും അദ്ദേഹം അറിയിച്ചു.

യുദ്ധത്തിന് എല്ലാവരും എതിരാണെന്ന് ലെബനോനിലെ മാരോനൈറ്റ് ആര്‍ച്ചുബിഷപ് ഷാര്‍ബല്‍ അബ്ദുള്ള, വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. യുദ്ധം ജനതയില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്ക നിറയ്ക്കുന്നതായി അദ്ദേഹം അറിയിച്ചു. എല്ലാവരും സമാധാനമാണ് ആഗ്രഹിക്കുന്നത്.

സ്ഥിതി മോശമായാല്‍ ദക്ഷിണ ലബനനിനെ മാത്രമല്ല രാജ്യത്തെ മുഴുവനും അത് ബാധിക്കും. നാടുവിട്ടു പോകാന്‍ എല്ലാവരും നിര്‍ബന്ധരാകും - അദ്ദേഹം വിശദീകരിച്ചു.

ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രബുദ്ധ കേരളം ഒന്നിക്കണം: കെ സി ബി സി ജാഗ്രത കമ്മീഷൻ

കര്‍മ്മലമാതാവ്  : ജൂലൈ 16

സിജോ പൈനാടത്തിന് എരിഞ്ഞേരി തോമ മാധ്യമ പുരസ്‌കാരം

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14