International

ലെബനോന്‍: ത്രിരാഷ്ട്ര കരാറിന്റെ പ്രതിസന്ധികളില്‍ ആശങ്കയറിയിച്ച് വത്തിക്കാന്‍

Sathyadeepam

നീതിപൂര്‍വ്വമുള്ളതും നിലനില്‍ക്കുന്നതുമായ സമാധാനം സ്ഥാപിക്കാന്‍ അമേരിക്കയും ഇസ്രയേലും ലെബനനും തമ്മിലുള്ള ത്രിരാഷ്ട്രകരാര്‍ ഉപകരിക്കട്ടെയെന്ന് പരിശുദ്ധ സിംഹാസനം. പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായും ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔനുമായി വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് പരിശുദ്ധ സിംഹാസനത്തിന്റെ ഈ ആശംസ. കര്‍ദ്ദിനാള്‍ പരൊളീന്‍, ആര്‍ച്ച്ബിഷപ് ഗാല്ലഗര്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

വത്തിക്കാനിലെ അപ്പസ്‌തോലിക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചകളില്‍ പ്രധാനപ്പെട്ട ഒരു വിഷയം, അമേരിക്കയും ഇസ്രയേലും ലെബനനും തമ്മിലുള്ള ത്രിരാഷ്ട്രകരാറായിരുന്നു വെന്ന് വ്യക്തമാക്കിയ പരിശുദ്ധ സിംഹാസനം, തെക്കന്‍ ലെബനന്‍ അതിര്‍ത്തിയില്‍ നീതിപൂര്‍വ്വവും നീണ്ടുനില്‍ക്കു ന്നതുമായ സമാധാനവും സുസ്ഥിരതയും കൊണ്ടുവരുന്ന തിനുവേണ്ടിയുള്ള ഈ കരാറില്‍ സന്തോഷം രേഖപ്പെടുത്തി. അതേസമയം ഈ ത്രിരാഷ്ട്രകരാര്‍ ഫലപ്രദമായി നടപ്പാക്കു ന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും നിലനില്‍ക്കുന്ന പ്രതിസന്ധി കളില്‍ വത്തിക്കാന്‍ ആശങ്ക രേഖപ്പെടുത്തി. കരാര്‍ നടപ്പാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ പരിശുദ്ധ സിംഹാസനം തങ്ങളുടെ പിന്തുണ ഉറപ്പ് നല്‍കിയതായും പത്രക്കുറിപ്പ് വ്യക്തമാക്കി.

വിത്ത്

സമാധാനസ്ഥാപനത്തിനായി നയതന്ത്രവും ചര്‍ച്ചകളും: ആർച്ചുബിഷപ് ഗാല്ലഗര്‍ മോസ്‌കോയിലേക്ക്

സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം

‘സഹാനുഭൂതിയുടെ പരിശീലനം’ രാജ്യാന്തര കലാ പദ്ധതിയുമായി വത്തിക്കാന്‍

സ്‌നേഹമാണു ജീവിതത്തിന്റെ നിയമം