സമാധാനസ്ഥാപനത്തിനായി നയതന്ത്രവും ചര്‍ച്ചകളും: ആർച്ചുബിഷപ് ഗാല്ലഗര്‍ മോസ്‌കോയിലേക്ക്

Diplomacy and negotiations for peacemaking: Archbishop Gallagher to Moscow
Published on

ദീര്‍ഘനാളുകളായി തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധ ത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വത്തിക്കാന്‍ നയതന്ത്ര ജ്ഞനും വിദേശകാര്യ സെക്രട്ടറിയുമായ ആർച്ചുബിഷപ് ഗാല്ലഗര്‍ ഓഗസ്റ്റ് 24 മുതല്‍ 28 വരെ മോസ്‌കോ സന്ദര്‍ശിക്കു മെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. രാജ്യത്തെ ഓര്‍ത്ത ഡോക്‌സ്, കത്തോലിക്കാസഭാ നേതൃത്വങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. സമാധാനവും സംവാദ ങ്ങളും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള ഈ യാത്രയുടെ ഭാഗമായി രാജ്യത്തെ ഭരണകൂട പ്രതിനിധികളുമായും ഓര്‍ത്തഡോക്‌സ് സഭാനേതൃത്വങ്ങളുമായും, രാജ്യത്തെ കത്തോലിക്കാസമൂഹവുമായും ആർച്ചുബിഷപ് ഗാല്ലഗര്‍ കൂടിക്കാഴ്ചകള്‍ നടത്തും. നയതന്ത്രപരമായ ചര്‍ച്ചകള്‍ക്കൊപ്പം സഭാപരവും എക്യുമെനിക്കല്‍ സ്വഭാവമുള്ളതും ആയ വിവിധ കൂടിക്കാഴ്ചകളും ഈ യാത്രയുടെ ലക്ഷ്യമായിരിക്കും.

2021 നവംബറില്‍ മോസ്‌കോ സന്ദര്‍ശിച്ച ആർച്ചുബിഷപ് ഗാല്ലഗര്‍, അന്നത്തെ പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തിന്‍, വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്, അന്നത്തെ മോസ്‌കോ പാത്രിയര്‍ക്കേറ്റിന്റെ വിദേശസഭാബന്ധ വിഭാഗം മേധാവിയായിരുന്ന ഹിലാരിയോണ്‍ അല്‍ഫെയേവ് മെത്രാ പ്പോലീത്ത എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

റഷ്യയിലെ ചെറിയ കത്തോലിക്കാസമൂഹവുമായും വത്തിക്കാന്‍ നയതന്ത്രജ്ഞന്‍ കൂടിക്കാഴ്ച നടത്തും. നാലു രൂപതകളാണ് റഷ്യന്‍ കത്തോലിക്കാസഭയ്ക്കുള്ളത്.

logo
Sathyadeepam Online
www.sathyadeepam.org