International

ലബനോനില്‍ കത്തോലിക്ക പള്ളി തകര്‍ന്നു

Sathyadeepam

ഇസ്രായേലിന്റെ മിസൈല്‍ ആക്രമണത്തില്‍ ലബനോനിലെ ടയറിലുള്ള മെല്‍കൈറ്റ് കത്തോലിക്കാ രൂപതയുടെ ഒരു ദേവാലയം തകര്‍ന്നു.

ചുരുങ്ങിയത് എട്ടുപേര്‍ ഇവിടെ കൊല്ലപ്പെട്ടതായി എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടനയുടെ (എ സി എന്‍) അധികാരികള്‍ അറിയിച്ചു. യുദ്ധത്തില്‍ ഭവനരഹിതരായ ആളുകള്‍ക്ക് അഭയം കൊടുത്തിരുന്ന പള്ളിയാണിത്.

ഇതിനോട് ചേര്‍ന്നുള്ള വൈദികന്റെ പാര്‍പ്പിടവും ഇടവക ഓഫീസുകളും അടങ്ങുന്ന മൂന്നുനില കെട്ടിടം മിസൈല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നു.

സമാധാനത്തിലും സുരക്ഷയിലും നിലനില്‍ക്കാനുള്ള അവകാശം എല്ലാ രാജ്യങ്ങള്‍ക്കും ഉണ്ടെന്നും അവരുടെ അതിര്‍ത്തികള്‍ ആക്രമിക്കപ്പെടരുതെന്നും രാഷ്ട്രങ്ങളുടെ പരമാധികാരം മാനിക്കപ്പെടണമെന്നും ഇതിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ലബനോന്‍ ഉള്‍പ്പെടെ മധ്യപൂര്‍വദേശത്തെ വിവിധ മുന്നണികളില്‍ നടക്കുന്ന യുദ്ധത്തിന് അടിയന്തരമായ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും മാര്‍പാപ്പ വ്യക്തമാക്കി.

സ്വന്തം ഗ്രാമങ്ങള്‍ വിട്ട് പലായനം ചെയ്യേണ്ടിവരുന്ന ലബനീസ് ജനതയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു