International

ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു

Sathyadeepam

കോവിഡ് പകര്‍ച്ചവ്യാധി ഏറ്റവും രൂക്ഷമായി ബാധിച്ച വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ദി മേഖലയില്‍ സേവനരംഗത്തുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പ കൂടിക്കാഴ്ച അനുവദിച്ചു. ലോക്ക്ഡൗണിനു ശേഷം സന്ദര്‍ശകരെ സ്വീകരിക്കാന്‍ തുടങ്ങിയ മാര്‍പാപ്പ ആദ്യം കണ്ട സംഘങ്ങളിലൊന്നാണിത്. ലൊംബാര്‍ദി മേഖലാ ഭരണകൂടത്തിന്റെ പ്രസിഡന്റും മിലാന്‍ ആര്‍ച്ചുബിഷപും നിരവധി മെത്രാന്മാരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു. നിസ്തുലമായ സേവനം ജനങ്ങള്‍ക്കു നല്‍കിയതിനു പാപ്പാ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞു. മനുഷ്യത്വത്തിന്റെ ദൃശ്യമായ അടയാളമായിരുന്നു കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരെന്നും രോഗികള്‍ അവരെ തങ്ങള്‍ക്കരികിലെത്തിയ മാലാഖമാരായാണു കണ്ടതെന്നും മാര്‍പാപ്പ പറഞ്ഞു.

image

വിശുദ്ധ ഫ്‌ളോറിയന്‍ (-304) : മെയ് 4

ചാവറയിൽ  അവധിക്കാല ക്ലാസുകൾ

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം