International

ഐസിസ് ഭീകരര്‍ നശിപ്പിച്ച മരിയന്‍ രൂപം പുനഃസ്ഥാപിച്ചു

Sathyadeepam

ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നശിപ്പിച്ച പ. മറിയത്തിന്റെ പ്രതിമ വീണ്ടെടുക്കുകയും നേരത്തെ അതു പ്രതിഷ്ഠിച്ചിരുന്ന ദേവാലയത്തില്‍ തന്നെ പുനഃസ്ഥാപിക്കുകയും ചെയ്തു. ക്രൈസ്തവര്‍ ധാരാളമുണ്ടായിരുന്ന മോസുളിനടുത്തുള്ള കാരെംലേഷിലെ വി. അദ്ദായി പള്ളിയിലേതാണ് ഈ മരിയന്‍ സ്വരൂപം. ഭീകരവാദികള്‍ വരുത്തിയ വൈകല്യങ്ങള്‍ പൂര്‍ണമായി മറയ്ക്കാതെയാണ് പ്രതിമ വീണ്ടും വച്ചിരിക്കുന്നത്. അതു ബോധപൂര്‍വകമാണെന്നും ഇറാഖിലെ ക്രൈസ്തവജനത പ്രകടിപ്പിച്ച ധീരതയുടെ പ്രതീകമാണ് ഈ പ്രതിമയെന്നും വികാരി ഫാ. താബെത് ഹബെബ് പ്രസ്താവിച്ചു.
ഇറാഖ് സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിച്ച വേദികളില്‍ സ്ഥാപിച്ചിരുന്ന പ്രതിമ അതിനുശേഷമാണ് പള്ളിയിലേക്ക് എത്തിച്ചത്. ധീരതയോടെ ഇറാഖില്‍ തുടരാനുള്ള പ്രചോദനം ഈ പ്രതിമ ക്രൈസ്തവര്‍ക്കു പ്രദാനം ചെയ്യുമെന്നും മാര്‍പാപ്പയുടെ സന്ദര്‍ശനം ഇറാഖിലെ ക്രൈസ്തവര്‍ക്ക് ലോകത്തിന്റെ ശ്രദ്ധ കൂടുതല്‍ കിട്ടാന്‍ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്