International

ഇറാഖില്‍ പുരാതന ആശ്രമ ചിത്രങ്ങള്‍ വീണ്ടെടുപ്പിന്റെ പാതയില്‍

Sathyadeepam

ഇറാഖിലെ പുരാതനമായ ക്രൈസ്തവ സന്യാസാശ്രമങ്ങ ളിലെയും ദേവാലയങ്ങളിലെയും ചരിത്രപ്രാധാന്യമുള്ള ചുവര്‍ ചിത്രങ്ങളും കലാവസ്തുക്കളും വീണ്ടെടുത്തു സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിദ്രുതം പുരോഗമിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളില്‍ നിന്നു മുക്തമായ പ്രദേശങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഫ്രഞ്ച് സന്നദ്ധസംഘടന സഹായമെത്തിക്കുന്നുണ്ട്.

മാര്‍ ബെഹ്നാം-സാറാ ആശ്രമത്തിലെ പതിമൂന്നാം നൂറ്റാ ണ്ടില്‍ നിന്നുള്ള ചുവര്‍ചിത്രങ്ങള്‍ ഇങ്ങനെ സംരക്ഷിക്ക പ്പെടുന്നതിലൊന്നാണ്. ഇറാഖിലെ ക്രൈസ്തവര്‍ നേരിട്ട സഹനത്തിന്റെയും പിടിച്ചുനിൽപ്പിന്റെയും പ്രതീകമാണ് മാര്‍ ബെഹ്നാം ആശ്രമം.

മാര്‍ ബെഹ്നാമിന്റെയും വി. സാറാ യുടെയും രക്തസാക്ഷിത്വം ചിത്രീകരിക്കുന്ന കലാനിര്‍മ്മിതി കളാണ് ഈ ആശ്രമത്തിലുള്ളത്. ഇസ്ലാമിക ഭീകരര്‍ ഇറാഖ് കൈയടക്കുന്നതിനു മുമ്പ്, ഈ ആശ്രമം ക്രൈസ്തവ രുടെ ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമായിരുന്നു. അധിനി വേശകാലത്ത് ഐസിസ് ഭീകരര്‍ ഇതെല്ലാം അലങ്കോലമാക്കിയിരുന്നു.

ഒരു ഫ്രഞ്ച് പത്രപ്രവര്‍ത്തകന്റെ സന്ദര്‍ശനവും തുടർ ന്നുള്ള ഇടപെടലുമാണ് ഇപ്പോള്‍ ഈ കലാവസ്തുക്കളുടെ വീണ്ടെടുപ്പിലേക്കു നയിച്ചത്. മോസുള്‍ കത്തോലിക്കാ അതിരൂപതയും ഇതിനോടു സഹകരിക്കുന്നുണ്ട്.

ഒരു വാഴ്വ്... പല ജീവിതങ്ങൾ

നിലാവിന്റെ വീട് - 04

തറ തൊട്ട രാഷ്ട്രീയ നൈതികത

പോപ്പ് ഫ്രാന്‍സിസ് ഹൃദയാശുപത്രിയുടെ ശില ആശീര്‍വദിച്ചു

സഭകള്‍ക്കുള്ളിലെ ഭിന്നതകള്‍ക്ക് നടുവിലും, സുവിശേഷം പ്രഘോഷിക്കുവാന്‍ അമാന്തിക്കരുത്: പാപ്പാ