International

ഇറാഖില്‍ കൊല്ലപ്പെട്ട വൈദികന്‍റേയും ഡീക്കന്മാരുടേയും നാമകരണനടപടികള്‍ ആരംഭിച്ചു

Sathyadeepam

ഇറാഖിലെ മോസുളില്‍ 2007-ല്‍ കൊല്ലപ്പെട്ട വൈദികനേയും ഡീക്കന്മാരേയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിക്കുന്നതിനു വത്തിക്കാന്‍ അനുമതി നല്‍കി. മോസുളിലെ സ്ഥിതി ഇപ്പോഴും സംഘര്‍ഷഭരിതമായതിനാല്‍ അമേരിക്കയിലുള്ള ഡെട്രോയിറ്റ് കല്‍ദായ കത്തോലിക്കാ രൂപതയാണ് നടപടികള്‍ക്കു നേതൃത്വം നല്‍കുക. കല്‍ദായ പുരോഹിതനായ റഗീദ് അസീസ് ഗാന്നി, ഡീക്കന്മാരായ ബാസ്മാന്‍ യുസഫ്, വാഹിദ് ഹന്ന, ഗാസന്‍ ബിദാവീദ് എന്നിവരാണ് മോസുളിലെ ഹോളിസ്പിരിറ്റ് പള്ളിക്കു മുമ്പില്‍ വച്ചു കൊല്ലപ്പെട്ടത്. പന്തക്കുസ്താ തിരുനാളിലെ ദിവ്യബലിയര്‍പ്പിച്ചു പുറത്തിറങ്ങിയ ഉടനെയായിരു ന്നു അക്രമം. എന്‍ജിനീയറായിരുന്ന ഫാ.ഗാന്നി പൗരോഹിത്യം സ്വീകരിച്ച ശേഷം റോമിലെ ആഞ്ജെലിക്കും യൂണിവേഴ്സിറ്റിയില്‍ നിന്ന് സഭൈക്യദൈവശാസ്ത്രത്തില്‍ ഉന്നതബിരുദം നേടിയിരുന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്