International

മനുഷ്യവംശം സമാധാനത്തിനായി കരയുന്നു: മാര്‍പാപ്പ

Sathyadeepam

പരിഹരിക്കാനാവാത്ത കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതിനുമുമ്പ് യുദ്ധം എന്ന ദുരന്തം നിര്‍ത്താന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു. മറ്റെന്നത്തേക്കാളും കൂടുതലായി ഇന്ന് മനുഷ്യവംശം സമാധാനത്തിനായി കരയുകയും അഭ്യര്‍ഥിക്കുകയും ചെയ്യുകയാണ്.

ആയുധങ്ങളുടെ അലര്‍ച്ചയിലോ സംഘര്‍ഷം രൂക്ഷമാക്കുന്ന തര്‍ക്കങ്ങളിലോ ഈ കരച്ചില്‍ മുങ്ങിപ്പോകരുത്, ജൂണ്‍ 22 ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സംഘത്തിലെ പൊതു ദര്‍ശന വേളയില്‍ ലിയോ മാര്‍പാപ്പ പറഞ്ഞു.

അമേരിക്ക ഇറാനുമേല്‍ ബോംബാക്രമണം നടത്തിയ വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.

ഒരു അമ്മയുടെ ദുഃഖത്തിനും ഒരു കുഞ്ഞിന്റെ ഭയത്തിനും തകര്‍ക്കപ്പെട്ട ഭാവിക്കും പകരമാകാന്‍ ഒരു സായുധ വിജയത്തിനും സാധിക്കില്ലെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി.

സമാധാന ത്തോടുള്ള പ്രതിബദ്ധതയും നയതന്ത്രവുമാണ് ആവശ്യമായിട്ടു ള്ളത്. നയതന്ത്രം ആയുധങ്ങളെ നിശബ്ദമാക്കട്ടെ. രാഷ്ട്രങ്ങള്‍ സമാധാന സംരംഭങ്ങളിലൂടെ അവരുടെ ഭാവിയെ രൂപപ്പെടുത്തട്ടെ.

അക്രമവും രക്തരൂക്ഷിതവുമായ സംഘര്‍ഷങ്ങളിലൂടെയല്ല അത് ചെയ്യേണ്ടത്, മാര്‍പാപ്പ വിശദീകരിച്ചു.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു