International

ഹെയ്തിയില്‍ രണ്ട് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടു

Sathyadeepam

ലാറ്റിനമേരിക്കന്‍ രാജ്യമായ ഹെയ്തിയില്‍ ഒരു സായുധ ആക്രമി സംഘം രണ്ടു കന്യാസ്ത്രീകളെ കൊലപ്പെടുത്തി. ഉണ്ണീശോയുടെ വിശുദ്ധ തെരേസയുടെ സിസ്റ്റേഴ്‌സ് എന്ന സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ ഇവാനെറ്റും സിസ്റ്റര്‍ ജീനുമാണ് കൊല്ലപ്പെട്ടത്.

മാര്‍ച്ച് അവസാനത്തില്‍ മധ്യ ഹെയ്തിയിലെ നഗരമായ മിറെബലൈസില്‍ പൊലീസ് സ്റ്റേഷനും ജയിലും ആക്രമിച്ച കലാപകാരികള്‍ 500 തടവുകാരുടെ മോചനത്തിനും ഇടയാക്കിയിരുന്നു. നിരവധി വീടുകള്‍ക്കും അവര്‍ തീവച്ചു.

അക്രമങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ഒരു വീട്ടില്‍ അഭയം തേടിയതായിരുന്നു കന്യാസ്ത്രീകള്‍. പക്ഷേ അവരുടെ ഒളിസ്ഥലം കണ്ടെത്തിയ ആക്രമികള്‍ അവരെ കൊലപ്പെടുത്തുക യായിരുന്നു.

സിസ്റ്റേഴ്‌സിനു പുറമേ മറ്റുള്ളവരും കൊല്ലപ്പെട്ടിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തുപോയവരും കൊള്ളക്കാരും നഗരം കയ്യടക്കി.

2021 ല്‍ പ്രസിഡണ്ട് ജൊവനൈല്‍ മൊയിസ് കൊല്ലപ്പെട്ടതിന് തുടര്‍ന്ന്, രാജ്യം അക്രമങ്ങളുടെ പിടിയിലാണ്.

സഭയുടെ പ്രവര്‍ത്തനങ്ങളെയും ഈ അരക്ഷിതാവസ്ഥ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അനേകം പള്ളികള്‍ അടച്ചുപൂട്ടുകയും പലതിന്റെയും പ്രവര്‍ത്തനം നാമമാത്രമാകുകയും ചെയ്തിട്ടുണ്ട്. ഈ നോമ്പുകാലം ഹെയ്തിയെ സംബന്ധിച്ചു തികച്ചും ഒരു കാല്‍വരി യാത്രയാണെന്ന് അവിടുത്തെ സഭാനേതാക്കള്‍ പറയുന്നു.

വിശുദ്ധ പാട്രിക് (385-461) : മാര്‍ച്ച് 17

മറ്റം ഫൊറോന കുടുംബകൂട്ടായ്മ സംഗമം

പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം : കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍

വി. യോഹന്നാൻ - Chap.1 [2of4]

വിശുദ്ധ ഹെരിബര്‍ട്ട് (970-1021) : മാര്‍ച്ച് 16