International

ചൈനാബന്ധത്തില്‍ സന്തുഷ്ടനെന്നു മാര്‍പാപ്പ

Sathyadeepam

ചൈനയുമായി വത്തിക്കാനുള്ള ബന്ധം ഇന്നത്തെ നിലയിലേക്ക് മെച്ചപ്പെടുത്താന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനാണെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു മെത്രാന്മാരുടെ നിയമനത്തില്‍ പരസ്പര ധാരണ രൂപീകരിക്കാന്‍ കഴിഞ്ഞത് ഇതിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മാര്‍പാപ്പ. ചൈന തനിക്ക് ഇന്നും ഒരു യാഥാര്‍ത്ഥ്യമായി മാറിക്കഴിഞ്ഞിട്ടില്ലെന്ന്,

അവിടെ ഇതുവരെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന അര്‍ത്ഥത്തില്‍ മാര്‍പാപ്പ പറഞ്ഞു അതൊരു മഹത്തായ രാജ്യമാണ്, ഞാന്‍ അവിടെ പോകാന്‍ ആഗ്രഹിക്കുന്നു, ചൈനയെ ഞാന്‍ ആദരിക്കുന്നു, പാപ്പ കൂട്ടിച്ചേര്‍ത്തു.

അതിപുരാതന സംസ്‌കാരമുള്ള ഒരു രാജ്യമാണ് ചൈന. സഭയ്ക്ക് ചൈന ഒരു വാഗ്ദാനവും പ്രത്യാശയുമാണെന്നും പാപ്പ പറഞ്ഞു.

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17