ഗ്രീന്‍ലാന്‍ഡ് വെറും ഒരു തുണ്ട് ഭൂമിയല്ല: ഫാ. മാജ്‌സെന്‍

ഗ്രീന്‍ലാന്‍ഡ് വെറും ഒരു തുണ്ട് ഭൂമിയല്ല: ഫാ. മാജ്‌സെന്‍
Published on

ഗ്രീന്‍ലാന്‍ഡിനെക്കുറിച്ച് അന്താരാഷ്ട്ര സമൂഹ ത്തില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ അവിടുത്തെ ജനങ്ങളെ വളരെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് ഗ്രീന്‍ലാന്‍ഡിലെ ഏക കത്തോലിക്കാ പുരോഹി തനായ ഫാ. തോമസ് മാജ്‌സെന്‍ പറഞ്ഞു. പുറമേക്ക് ശാന്തമാണെങ്കിലും, ആളുകള്‍ ഉച്ചത്തില്‍ സംസാരി ക്കുന്നവരല്ലെങ്കിലും അവര്‍ക്കുള്ളില്‍ ഭയമുണ്ട്. ഭയം അലറുകയല്ല, മന്ത്രിക്കുകയാണ് ചെയ്യുക. എന്താണ് സംഭവിക്കുകയെന്ന് അവര്‍ മിക്കപ്പോഴും പരസ്പരം ചോദിക്കുന്നുണ്ട്.

ഗ്രീന്‍ലാന്‍ഡിനെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ മിക്കപ്പോഴും അത് ഒരു വസ്തു വാണ് എന്ന മട്ടിലാണ് നടക്കുന്നത്. അങ്ങനെയല്ല, അതൊരു ഭവനമാണ്. കുടുംബങ്ങളുടെയും കുഞ്ഞു ങ്ങളുടെയും വയോധികരുടെയും പാരമ്പര്യങ്ങളു ടെയും പ്രത്യാശകളുടെയും ഒരു ഭവനം. ഭൂപടത്തിലെ ഒരു ഒഴിഞ്ഞ ഇടമോ മഞ്ഞോ ധാതുക്കളോ സൈനിക സ്ഥാനമോ അല്ല. ഗ്രീന്‍ലാന്‍ഡുകാരെ കൂടാതെ ഗ്രീന്‍ലാന്‍ഡിന് ഒരു ഭാവി പടുത്തുയര്‍ത്താനാകില്ല സംസാരിക്കുന്നതിനേക്കാള്‍ ശ്രവണമാണ് പ്രധാനം. അധികാരത്തെക്കാള്‍ ആദരവും - അദ്ദേഹം വിശദീകരിച്ചു.

ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കും എന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഗ്രീന്‍ലാന്‍ഡ് ചര്‍ച്ചാ വിഷയമായതിനെക്കുറിച്ചുള്ള ഗ്രീന്‍ലാന്‍ഡ്കാരുടെ പ്രതികരണമാണ് അദ്ദേഹം വിവരിച്ചത്. ഭൗമ രാഷ്ട്രീയ പരമായി തന്ത്രപ്രധാനമായ സ്ഥാനമാണ് ഗ്രീന്‍ലാന്‍ ഡിനെ അമേരിക്കയുടെ മോഹങ്ങള്‍ക്ക് വിഷയമാക്കു ന്നത്. അമേരിക്കയും റഷ്യയും തമ്മില്‍ ഒരു സംഘര്‍ഷം ഉണ്ടാകുന്ന പക്ഷം അവരുടെ ഭൂഖണ്ഡാന്തര മിസൈലുകള്‍ സംഗമിക്കാന്‍ സാധ്യതയുള്ള പ്രദേശമാണിത്.

ഗ്രീന്‍ലാന്‍ഡില്‍ 60,000 ത്തോളം ആളുകളാണ് ഉള്ളത്. അവരില്‍ 95 ശതമാനവും ഇവാഞ്ജലിക്കല്‍ ലൂഥറന്‍ സഭാംഗങ്ങളാണ്. കത്തോലിക്കര്‍ 800 ഓളം വരും. വിവിധ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവരാണ് ഗ്രിലാന്‍ഡ്കാരില്‍ ഏറെയും. തദ്ദേശീയരും ഉണ്ട്. സ്ലോവേനിയയില്‍ നിന്നുള്ള കണ്‍വെഞ്ച്വല്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിയാണ് ഫാ. മാജ്‌സെന്‍.

ഗ്രീന്‍ലാന്‍ഡിലെ ക്രൈസ്തവരെല്ലാവരും സമാധാനമാണ് ആഗ്രഹിക്കുന്നത് എന്ന് ഫാ. മാജ്‌സെന്‍ പറഞ്ഞു. ബഹുഭൂരിപക്ഷം വരുന്ന ലൂഥറന്‍ സഭയുടെ പള്ളികളില്‍ എല്ലാ ഞായറാഴ്ച യും ഡെന്മാര്‍ക്കിന്റെയും ഗ്രീന്‍ലാന്‍ഡിന്റെയും ഭരണകൂടങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന നടക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org