ഗലാത്തിയ - Chapter 6 [1of2]

സമ്പൂർണ്ണ പഠന സഹായി [ലോഗോസ് ക്വിസ് 2026]
ഗലാത്തിയ - Chapter 6 [1of2]
Published on
  1. ഗലാത്തിയ അധ്യായം 6-ല്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    18 വാക്യങ്ങള്‍

  2. ഗലാത്തിയ ആറാം അധ്യായത്തില്‍ എത്ര തലക്കെട്ടുകള്‍ ഉണ്ട്?

    ഒരു തലക്കെട്ടു മാത്രം

  3. ആ തലക്കെട്ടിന് കൊടുത്തിരിക്കുന്ന പേര് എന്ത്?

    പരസ്പരം സഹായിക്കുക

  4. ഒരുവന്‍ എന്തെങ്കിലും തെറ്റിലകപ്പെട്ടാല്‍ ആത്മീയരായ നമ്മള്‍ എന്താണ് ചെയ്യേണ്ടത്?

    ആത്മീയരായ നമ്മള്‍ സൗമ്യതയോടെ അവനെ വീണ്ടെടുക്കണം (6:1)

  5. തെറ്റിലകപ്പെടുന്നവനെ എങ്ങിനെയാണ് വീണ്ടെടുക്കേണ്ടത്?

    സൗമ്യതയോടെ

  1. പൗലോസ് ഗലാത്തിയരോട് എന്ത് കാര്യത്തിലാണ് ശ്രദ്ധിക്കണമെന്ന് പറയുന്നത്?

    തെറ്റിലേക്ക് പ്രലോഭിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം (6:1)

  2. ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കേണ്ടത് എപ്രകാരമാണ്?

    പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കണം (6:2)

  3. പരസ്പരം ഭാരങ്ങള്‍ വഹിച്ചുകൊണ്ട് എന്ത് ചെയ്യുവാനാണ് പൗലോസ് പറയുന്നത്?

    ക്രിസ്തുവിന്റെ നിയമം പൂര്‍ത്തിയാക്കുവാന്‍.

  4. ഒരുവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നത് എപ്പോള്‍?

    താന്‍ ഒന്നുമല്ലാതിരിക്കെ എന്തോ ആണെന്ന് ഭാവിക്കുമ്പോള്‍ (6:3)

  5. താന്‍ ഒന്നുമല്ലാതിരിക്കെ എന്തോ ആണെന്ന് ഭാവിക്കുന്നവന്‍ എന്താണ് സത്യത്തില്‍ ചെയ്യുന്നത്?

    അവന്‍ തന്നെത്തന്നെ വഞ്ചിക്കുന്നു (6:3)

  1. സ്വന്തം ചെയ്തികള്‍ വിലയിരുത്തുന്ന ഒരുവന് അഭിമാനിക്കാനുള്ള വക എവിടെയായിരിക്കുമെന്നാണ് പൗലോസ് പറയുന്നത്?

    അഭിമാനിക്കാനുള്ള വക അവനില്‍ത്തന്നെ ആയിരിക്കും (6:4)

  2. സ്വന്തം ചെയ്തികള്‍ വിലയിരുത്തുമ്പോള്‍ അഭിമാനിക്കാനുള്ള വക അവനില്‍ത്തന്നെ ആയിരിക്കുന്നത് എന്തുകൊണ്ട്?

    എന്തെന്നാല്‍ ഓരോരുത്തരും സ്വന്തം ഭാരം വഹിച്ചേ മതിയാകൂ (6:5)

  3. വചനം പഠിക്കുന്നവന്‍ എന്താണ് അദ്ധ്യാപകന് നല്‍കുന്നത്?

    തനിക്കുള്ള എല്ലാ നല്ല വസ്തുക്കളുടേയും പങ്ക് (6:6)

  4. ഗലാത്തിയരോട് എന്ത് വ്യാമോഹിക്കേണ്ടെന്നാണ് പൗലോസ് പറയുന്നത്?

    ദൈവത്തെ കബളിപ്പിക്കാമെന്ന വ്യാമോഹം വേണ്ട (6:7)

  5. വിതക്കുന്നത് കൊയ്യുന്നത് ആരാണ്?

    മനുഷ്യര്‍ (6:7)

  1. സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ എന്താണ് കൊയ്യുന്നത്?

    ജഡത്തില്‍ നിന്നും നാശം കൊയ്തെടുക്കും (6:8)

  2. ആത്മാവിനായി വിതയ്ക്കുന്നവന്‍ എന്താണ് കൊയ്തെടുക്കുന്നത്?

    ആത്മാവില്‍ നിന്നും നിത്യജീവന്‍ കൊയ്തെടുക്കും.

  3. എന്തു ചെയ്യുന്നതിലാണ് നമുക്ക് മടുപ്പ് തോന്നാതിരിക്കേണ്ടത്?

    നന്മ ചെയ്യുന്നതില്‍ (6:9)

  4. നന്മ ചെയ്യുന്നതില്‍ മടുപ്പ് തോന്നാതിരിക്കട്ടെ എന്ന് പൗലോസ് ശ്ലീഹാ പറയുന്നതെന്തുകൊണ്ട്?

    മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.

  5. അതുകൊണ്ട് ആര്‍ക്കൊക്കെ നന്മ ചെയ്യാം എന്നാണ് പൗലോസ് ശ്ലീഹാ പറയുന്നത്?

    സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച് വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്കും.

  6. എന്തുകൊണ്ടാണ് സകല മനുഷ്യര്‍ക്കും നന്മ ചെയ്യാമെന്ന് പറയുന്നത്?

    അതിനുള്ള അവസരം ഇപ്പോള്‍ ലഭിച്ചിരിക്കുന്നതുകൊണ്ട്

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org