International

ഗാസ, ഉക്രെയിന്‍ വിഷയങ്ങള്‍ എര്‍ദോഗാനുമായി ചര്‍ച്ച ചെയ്തു മാര്‍പാപ്പ

Sathyadeepam

തുര്‍ക്കിയുടെ പ്രസിഡന്റ് തയ്യിപ് എര്‍ദോഗാനുമായി ഗാസ യുദ്ധത്തെക്കുറിച്ചും ഉക്രെയ്ന്‍ പ്രശ്‌നത്തെക്കുറിച്ചും തുറന്നു സംസാരിച്ചതായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ തുര്‍ക്കിയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ അറിയിച്ചു. നിര്‍ണ്ണായകവിഷയങ്ങളില്‍ യോജിക്കാന്‍ കഴിഞ്ഞതായും മാര്‍പാപ്പ പറഞ്ഞു.

ഇസ്രായേല്‍, പലസ്തീന്‍ പ്രശ്‌നത്തിനു ദ്വിരാഷ്ട്രപരിഹാരത്തെയാണു വത്തിക്കാന്‍ പിന്തുണച്ചു പോരുന്നതെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ ഇപ്പോള്‍ ഇത് അംഗീകരിക്കുന്നില്ലെങ്കിലും സംഘര്‍ഷത്തിനു ശാശ്വതപരിഹാരം കൊണ്ടുവരാന്‍ സാധിക്കുന്ന ഏകമാര്‍ഗം ഇതുമാത്രമാണെന്നു സഭ കരുതുന്നതായി മാര്‍പാപ്പ വ്യക്തമാക്കി. തുര്‍ക്കിയും ഇതിനോടു യോജിക്കുന്നു.

ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തുര്‍ക്കിക്കു തനതായ പങ്കുവഹിക്കാനുമാകും - മാര്‍പാപ്പ വിശദീകരിച്ചു.

തുര്‍ക്കിയില്‍ നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തിലും എക്യുമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ ഒന്നാമനുമൊത്ത് ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്തത് അവിസ്മരണീയ മായിരുന്നുവെന്നു പാപ്പ പറഞ്ഞു.

നാടകരചനയ്ക്കും കഥാരചനയ്ക്കും സാബു തോമസിന് ഒന്നാം സ്ഥാനം

കുട്ടികളെ കാണാതാകുന്ന സംഭവങ്ങളില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി

ബ്ര. ളൂയീസ് മഞ്ഞളി അനുസ്മരണം നടത്തി

പെറുവില്‍ ലിയോ XIV-ാമന്റെ പ്രതിമ സ്ഥാപിച്ചു

സംഘര്‍ഷപ്രദേശങ്ങളിലെ ക്രൈസ്തവര്‍ മാര്‍പാപ്പയുടെ പ്രാര്‍ഥനാനിയോഗത്തില്‍