പെറുവില്‍ ലിയോ XIV-ാമന്റെ പ്രതിമ സ്ഥാപിച്ചു

പെറുവില്‍ ലിയോ XIV-ാമന്റെ പ്രതിമ സ്ഥാപിച്ചു
Published on

പെറുവിലെ ചിക്ലായോയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ വലിയ ഒരു പ്രതിമ സ്ഥാപിച്ചു. 2014 മുതല്‍ 2023 വരെ, മാര്‍പാപ്പ ഇവിടെ മെത്രാനായി സേവനം ചെയ്തിട്ടുണ്ട്. അദ്ദേഹം പാപ്പാസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട തോടെ പെറുവില്‍ ഈ നഗരവും പ്രസിദ്ധമായി. തീര്‍ഥാടകരും ഇവിടേക്കു വരുന്നുണ്ട്.

16 അടി ഉയരമുള്ള പ്രതിമ 6 അടി ഉയരമുള്ള പീഠത്തിന്മേലാണ് സ്ഥാപിച്ചിരിക്കുന്നത്. ഫൈബര്‍ ഗ്ലാസും അനുബന്ധവസ്തുക്കളും ഉപയോഗിച്ച് മൂന്നു മാസം കൊണ്ടാണ് പ്രതിമാനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സ്‌നേഹം, പ്രത്യാശ, ഐക്യം എന്നിവ സംബന്ധിച്ച പരിശുദ്ധ പിതാവിന്റെ സന്ദേശത്തോടുള്ള നഗരത്തിന്റെ പ്രതികരണമാണ് ഈ പ്രതിമാസ്ഥാപനത്തിലൂടെ പ്രകട മാകുന്നതെന്ന് പെറു ഭരണകൂടത്തിന്റെ ടൂറിസം വകുപ്പിന്റെ മേഖലാ മാനേജര്‍ അറിയിച്ചു. പ്രതിമയുടെ അനാച്ഛാദന ത്തിന് പെറു ടൂറിസം വകുപ്പും ചിക്ലായോ പ്രാദേശിക സര്‍ക്കാരും നേതൃത്വം നല്‍കി.

മാര്‍പാപ്പ പ്രവര്‍ത്തിക്കുകയും താമസിക്കുകയും ചെയ്ത സ്ഥലങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന പോപ് ലിയോ ടൂറിസ്റ്റ് റൂട്ടിന്റെ ഭാഗമായിരിക്കും ഇനി മുതല്‍ ഈ പ്രതിമയും. 20 വര്‍ഷത്തിലേറെ പെറുവില്‍ സേവനം ചെയ്തിട്ടുള്ള മാര്‍പാപ്പയ്ക്കു 2015 മുതല്‍ പെറുവിയന്‍ പൗരത്വവും ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org