സംഘര്‍ഷപ്രദേശങ്ങളിലെ ക്രൈസ്തവര്‍ മാര്‍പാപ്പയുടെ പ്രാര്‍ഥനാനിയോഗത്തില്‍

സംഘര്‍ഷപ്രദേശങ്ങളിലെ ക്രൈസ്തവര്‍ മാര്‍പാപ്പയുടെ പ്രാര്‍ഥനാനിയോഗത്തില്‍
Published on

ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രത്യേകമായ പ്രാര്‍ഥന യുദ്ധങ്ങളും സംഘര്‍ഷ ങ്ങളും നടക്കുന്ന പ്രദേശങ്ങളിലെ ക്രൈസ്തവര്‍ക്കുവേണ്ടി യായിരിക്കും. മധ്യപൂര്‍വദേശത്തു കഴിയുന്ന ക്രൈസ്തവരെ യാണു വിശേഷിച്ചും ഈ പ്രാര്‍ഥനയില്‍ സ്മരിക്കുകയെന്നു ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച വീഡിയോ സന്ദേശം വ്യക്തമാക്കുന്നു.

പലസ്തീന്‍, ലെബനോന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ കഴിയുന്ന ജനങ്ങളെ മറന്നിട്ടില്ലെന്ന് അവരോടു പറയുകയാണ് ഈ പ്രാര്‍ഥനാനിയോഗം പ്രഖ്യാ പിച്ചതിലൂടെ മാര്‍പാപ്പ ചെയ്തിരിക്കുന്നതെന്നു മാര്‍പാപ്പ യുടെ ആഗോള പ്രാര്‍ഥനാശൃംഘലയുടെ അന്താരാഷ്ട്ര ഡയറക്ടറായ ഫാ. ക്രിസ്റ്റബെല്‍ ഫോണ്‍സ് പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org