International

ജര്‍മ്മനിയില്‍ കത്തോലിക്കരുടെ എണ്ണം രണ്ടു കോടിയില്‍ താഴെയായി

Sathyadeepam

ജര്‍മ്മന്‍ കത്തോലിക്ക മെത്രാന്‍ സംഘം പുറത്തുവിട്ട 2024 ലെ സഭയുടെ സ്ഥിതിവിവരക്കണക്കനുസരിച്ച് ജര്‍മ്മനിയില്‍ ജീവിക്കുന്ന കത്തോലിക്കരുടെ എണ്ണം രണ്ടു കോടിയില്‍ താഴെയായി. ആദ്യമായിട്ടാണ് കത്തോലിക്ക ജനസംഖ്യ രണ്ടു കോടിയില്‍ താഴേക്കു വരുന്നത്. ഇവരില്‍ തന്നെ 6.6% മാത്രമാണ് ഞായറാഴ്ച ദിവ്യബലിയില്‍ ക്രമമായി പങ്കെടുക്കുന്നതും വിശ്വാസ ജീവിതം നയിക്കുന്നതും. അതായത് 13 ലക്ഷം കത്തോലി ക്കര്‍ മാത്രം. കഴിഞ്ഞവര്‍ഷം ജര്‍മ്മനിയിലെ കത്തോലിക്ക ജനസംഖ്യ രണ്ടു കോടിയേക്കാള്‍ അല്‍പം മുകളിലായി രുന്നു. പുതിയ കണക്കനുസരിച്ച് ജര്‍മ്മന്‍ ജനസംഖ്യ യുടെ നാലിലൊന്നില്‍ താഴെയാണ് കത്തോലിക്കരുടെ എണ്ണം. പള്ളിയില്‍ പോയി ദിവ്യബലിയില്‍ പങ്കെടുക്കുന്ന വരുടെ എണ്ണമാകട്ടെ ആകെ ജനസംഖ്യയുടെ 2% താഴെ മാത്രവും.

2024 ല്‍ 3.21 ലക്ഷം പേരാണ് സഭയില്‍ നിന്ന് ഔദ്യോഗികമായി സഭാംഗത്വം ഉപേക്ഷിച്ചത്. സഭയി ലേക്ക് പുതുതായി അംഗങ്ങളായി ചേര്‍ന്നത് 6,600 പേര്‍ മാത്രം. 1.31 ലക്ഷം മാമ്മോദീസകളും 2.13 ലക്ഷം മൃത സംസ്‌കാരങ്ങളും നടന്നു.

സഭയില്‍ നിന്ന് ഔദ്യോഗികമായി അംഗത്വം ഉപേക്ഷിക്കുന്നവര്‍ക്ക് പിന്നീട് സഭാ നികുതി സര്‍ക്കാരിന് നല്‍കേണ്ടി വരുന്നില്ല.

ശിശുഘാതകർ; കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ / ശിശുദിനം

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26