എളിമയാണു മെത്രാന്മാര്‍ക്കുള്ള ഒന്നാമത്തെ പാഠമെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. വാക്കുകളിലുള്ള വിനയമല്ല, മറിച്ച്, തങ്ങള്‍ യജമാനന്മാരല്ല സേവകരാണെന്നും ആടുകളുടെ ഇടയന്മാരാണ് ഉടമകളല്ല എന്നും അറിയുന്നവരുടെ ഹൃദയത്തില്‍ വസിക്കുന്ന വിനയം - മാര്‍പാപ്പ പറഞ്ഞു.
ഇറാഖിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായിരിക്കുന്ന മോണ്‍. മിറോസ്ലോവ് വാഷോവ്‌സ്‌കിയുടെ മെത്രാഭിഷേകകര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004 മുതല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന പോളണ്ടില്‍ നിന്നുള്ള വൈദികനാണ് നവമെത്രാന്‍.
ക്ഷമാപൂര്‍വം വിതയ്ക്കാനും ആദരപൂര്‍വം വളര്‍ ത്താനും പ്രത്യാശാപൂര്‍വം കാത്തിരിക്കാനും വിളിക്കപ്പെട്ട വനാണു മെത്രാന്‍. മെത്രാന്‍ കാവല്‍ക്കാരനാണ്, ഉടമയല്ല, പ്രാര്‍ഥനയുടെ മനുഷ്യനാണ് അധീനതയുടെയല്ല. - മാര്‍പാപ്പ പറഞ്ഞു.