International

റാറ്റ്സിംഗര്‍ സമ്മാനം ആഫ്രിക്കന്‍ വൈദികന്

Sathyadeepam

ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനോ ഫാ സോയില്‍ നിന്നുള്ള ഈശോസഭാ വൈദികന്‍ ഫാ. പോള്‍ ബെരെ, ഈ വര്‍ഷത്തെ റാറ്റ്സിംഗര്‍ സമ്മാനത്തിന് അര്‍ഹനായി. കത്തോലിക്കാ ദൈവശാസ്ത്രജ്ഞരുടെയും ബുദ്ധിജീവികളുടേയും അക്കാദമിക് സംഭാവനകള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്. ആദ്യമായാണ് ഈ അം ഗീകാരം ഒരു ആഫ്രിക്കന്‍ വൈദികനു ലഭിക്കുന്നത്. ആഫ്രിക്കന്‍ വന്‍കരയിലെ കത്തോലിക്കാ ദൈവശാസ്ത്രത്തിനു ലഭിക്കുന്ന അംഗീകാരമായാണ് താനിതിനെ കാണുന്നതെന്നു ഫാ. ബെ രെ പറഞ്ഞു. ജോഷ്വാ പ്രവാചകനെക്കുറിച്ചുള്ള പഠനമാണ് സമ്മാനത്തിനര്‍ഹമായത്. റോമന്‍ കൂരിയായിലെ അഞ്ചു കാര്‍ഡിനല്‍മാര്‍ ചേര്‍ന്നാ ണ് റാറ്റ്സിംഗര്‍ സമ്മാനത്തിന് ഓരോ വര്‍ഷവും സ്വീകര്‍ത്താക്കളെ നിശ്ചയിക്കുന്നത്. ബെനഡി ക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ചിന്തകളോടു ചേര്‍ന്ന് സഭയുടെ ദൈവശാസ്ത്രത്തിന് അര്‍ ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്ന ദൈവശാസ്ത്രജ്ഞരെ അംഗീകരിക്കുന്നതിന് 2011 ലാ ണ് റാറ്റ്സിംഗര്‍ സമ്മാനം സ്ഥാപിതമായത്.

എ ഐ യുഗത്തില്‍ മനുഷ്യാന്തസ് കാത്തുസൂക്ഷിക്കുക - ദൈവശാസ്ത്രജ്ഞരോട് മാര്‍പാപ്പ

യുദ്ധത്തോട് 'നോ' പറയുക, സമാധാനത്തോട് 'യെസും'

ഇറാക്കി ക്രൈസ്തവന്‍ ഫ്രാന്‍സില്‍ കൊല്ലപ്പെട്ടു

വിശുദ്ധ ജോസഫ് കൂപ്പര്‍ത്തീനോ (1603-1663) : സെപ്തംബര്‍ 18

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍