International

ഭ്രൂണഹത്യ: അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീലിയന്‍ പ്രസിഡന്റ്

Sathyadeepam

ഭ്രൂണഹത്യ നിയമവിധേയമാക്കാനുള്ള അര്‍ജന്റീനയുടെ തീരുമാനത്തെ ബ്രസീലിന്റെ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ നിശിതമായി വിമര്‍ശിച്ചു. ബ്രസീല്‍ ഒരിക്കലും അങ്ങനെ ഒരു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും അധികം കത്തോലിക്കരുള്ള രാജ്യം കൂടിയാണു ബ്രസീല്‍. അമ്മമാരുടെ ഉദരങ്ങളില്‍ ഭരണകൂടത്തിന്റെ അനുവാദത്തോടെ കൊല്ലപ്പെടാന്‍ പോകുന്ന അര്‍ജന്റീനിയന്‍ കുഞ്ഞുങ്ങളുടെ ജീവനെപ്രതി താന്‍ ആഴത്തില്‍ വേദനിക്കുന്നതായി ബോള്‍സനാരോ പ്രസ്താവിച്ചു.
അയല്‍രാജ്യമായ പരാഗ്വേയുടെ പാര്‍ലിമെന്റും അര്‍ജന്റീനിയന്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നു. അര്‍ജന്റീനയില്‍ കൊല്ലപ്പെടാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഒരു മിനിറ്റ് മൗനമാചരിച്ചുകൊണ്ടാണ് പരാഗ്വേ പാലിമെന്റ് ഇതിനോടു പ്രതികരിച്ചത്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്