International

യു എസ് അതിരൂപതയുടെ സഹായമെത്രാനായി മുന്‍ പൈലറ്റ്

Sathyadeepam

അമേരിക്കയിലെ അറ്റ്ലാന്‍റ അതിരൂപതയുടെ സഹായമെത്രാനായി ബിഷപ് ബെര്‍ണാഡ് ഷ്ലെ സിംഗറെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സെമിനാരിയില്‍ ചേരുന്നതിനു മുമ്പ് ഒരു എയര്‍ലൈന്‍ പൈലറ്റായിരുന്നു അദ്ദേഹം. ഇപ്പോള്‍ 57 വയസ്സുള്ള അദ്ദേഹം 1990-ലാണ് സെമിനാരിയില്‍ വൈദികപരിശീലനത്തിനു ചേര്‍ന്നത്. അതിനു മുമ്പു വന്‍ എയര്‍ ക്രാഫ്റ്റുകള്‍ പറത്തുന്നതിനു അര്‍ഹതയുള്ള ക്യാപ്റ്റന്‍ റാങ്കുള്ള പൈലറ്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അറ്റ്ലാന്‍റ അതിരൂപതയുടെ കീഴിലുള്ള റാലീ രൂപതയില്‍ ഇടവക വികാരിയായും വൊക്കേഷന്‍സ് ഡയറക്ടറായും ഫിലാദെല്‍ഫിയായിലെ മേജര്‍ സെമിനാരിയില്‍ സ്പിരിച്വല്‍ ഫോര്‍മേഷന്‍ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയിലും ആഞ്ജെലിക്കും യൂണിവേഴ്സിറ്റിയിലും ദൈവശാസ്ത്രത്തില്‍ ഉപരിപഠനം നടത്തി.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്