International

മുതിര്‍ന്നവരുടെ സുവിശേഷവത്കരണവും പ്രധാനമാണെന്നു വത്തിക്കാന്‍

Sathyadeepam

കുട്ടികളുടെയും കൗമാരക്കാരുടെയും മാത്രം മതബോധനത്തില്‍ ശ്രദ്ധ കേന്ദ്രീകരി ക്കാതെ, മുതിര്‍ന്നവരുടെ സുവിശേഷവത്ക രണത്തിനും പ്രാധാന്യം നല്‍കണമെന്ന്, വത്തിക്കാന്‍ വിശ്വാസകാര്യാലയം പ്രസിദ്ധീ കരിച്ചു പുതിയ രേഖ വ്യക്തമാക്കുന്നു.

വിശ്വാസകൈമാറ്റം പ്രതിസന്ധി നേരിടുകയും, സുവിശേഷപ്രഘോഷണം എളുപ്പമല്ലാതാകുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തിലും, ക്രിസ്തു നല്‍കുന്ന രക്ഷയുടെ സന്ദേശത്തില്‍ കേന്ദ്രീകരിച്ചുള്ള സുവിശേഷവത്കരണത്തില്‍ മുന്നോട്ടു പോകണമെന്ന്, രേഖ ആവശ്യ പ്പെടുന്നു. “എന്റെ അടുക്കലേക്ക് വരുവിന്‍. കാലഘട്ടത്തിന്റെ മാറ്റത്തില്‍ വിശ്വാസ കൈമാറ്റത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍” എന്ന പേരില്‍ ഒക്ടോബര്‍ 22 നു പ്രസിദ്ധീ കരിച്ച രേഖയില്‍, ആധുനികകാലത്ത് സുവിശേഷപ്രഘോഷണരംഗത്ത് സഭ നല്‍കേണ്ട ശ്രദ്ധ വിശദീകരിച്ചിരിക്കുന്നു.

ലോകത്തിന്റെ വിവിധ ഇടങ്ങളില്‍, സഭയും ക്രൈസ്തവസമൂഹവും വിശ്വാസ പ്രഘോഷണരംഗത്ത് പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍, വിശ്വാസം ഫലപ്രദമായി കൈമാറുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന താണു രേഖ. യേശുക്രിസ്തു നമ്മെ സ്‌നേഹി ക്കുന്നുവെന്നും, നമ്മെ രക്ഷിക്കാനായാണ് അവന്‍ സ്വജീവന്‍ നല്കിയതെന്നും, നമ്മുടെ മാര്‍ഗ്ഗത്തെ പ്രകാശിപ്പിക്കാനും, നമ്മെ ശക്തിപ്പെടുത്താനും വിമോചനത്തിലേക്ക് നയിക്കാനും അവിടുന്ന് നമ്മോടൊപ്പമുണ്ട് എന്നുമുള്ള സന്ദേശമാണ് സുവിശേഷ, വിശ്വാസപ്രഘോഷണങ്ങളുടെ കേന്ദ്രമെന്ന് ഈ രേഖ ഓര്‍മ്മിപ്പിക്കുന്നു. വിശ്വാസമെന്നത് വെറും സിദ്ധാന്തങ്ങളുടെയോ മതപരമായ അറിവുകളുടെയോ കൈമാറ്റം മാത്രമല്ലെ ന്നും, വ്യക്തിപരവും സമൂഹപരവുമായി ക്രിസ്തുവുമായുള്ള ബന്ധത്തിലേക്ക് വ്യക്തി കളെ നയിക്കുന്ന പ്രവര്‍ത്തനമാണെന്നും രേഖ വിശദീകരിക്കുന്നു. എന്നാല്‍ ലോക ത്തിന്റെ ചില ഇടങ്ങളില്‍ ഈ വിശ്വാസ സാക്ഷ്യവും കൈമാറ്റവും സാധ്യമല്ലെന്നും, ചിലയിടങ്ങളില്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും രേഖ സൂചിപ്പിക്കുന്നുണ്ട്.

വിശ്വാസകൈമാറ്റത്തില്‍ കുടുംബത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന രേഖ, ഈ മേഖലയിലും പ്രതിസന്ധികള്‍ ഉണ്ടെന്നും, ദൈവത്തിന്റെ സ്‌നേഹവും കരുണയും എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്ന്, ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന വിധത്തില്‍ മനസ്സിലാക്കിക്കൊടുക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നു.

തിരുവചനവായന, വചനധ്യാനം, വചനചിന്തകള്‍ പങ്കുവയ്ക്കല്‍, പ്രാര്‍ത്ഥന തുടങ്ങിയവയ്ക്ക് എല്ലാ സഭാസമൂഹങ്ങളിലും അവസരങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും, ഞായറാഴ്ചകളില്‍ ദിവ്യബലിക്കൊപ്പം ഇതു പോലെയുള്ള കൂട്ടായ്മകള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും രേഖ ഓര്‍മ്മിപ്പിച്ചു.

വിശുദ്ധമായ ജീവിതം, സഹജീവികളോ ടുള്ള അടുപ്പം, ദരിദ്രര്‍ക്ക് കൊടുക്കുന്ന മുന്‍ഗണന തുടങ്ങിയുള്ള ജീവിതസാക്ഷ്യ ത്തിന്റെ ആവശ്യകത എടുത്തുകാട്ടുന്ന രേഖ, ജനകീയഭക്തികൃത്യങ്ങള്‍, തീര്‍ത്ഥാടനം, ഭക്തസംഘടനകളിലെ പങ്കാളിത്തം, സന്നദ്ധ സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് വിശ്വാസകൈമാറ്റത്തില്‍ ഉള്ള സ്ഥാനം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

സഭാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കുള്ള പങ്കാളിത്തത്തിന്റെയും സ്ഥാന ത്തിന്റെയും പ്രാധാന്യം രേഖ വ്യക്തമാ ക്കുന്നു. ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും ഇന്നത്തെ തലമുറയിലേക്ക് ഫലപ്രദമായി പകരുകയാണ് സഭയുടെ പ്രധാന ദൗത്യമെന്നും ഈ രേഖയിലൂടെ വത്തിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു.

നിര്‍മ്മിതബുദ്ധിയുടെ ഉപയോഗത്തില്‍ നൈയാമികമായ നിയന്ത്രണമുണ്ടാക്കണം: കര്‍ദിനാള്‍ പരോളീന്‍

സഭ: ക്രിസ്തുവിൽ നിന്ന് ലോകത്തിലേക്കും ലോകത്തിൽ നിന്ന് ക്രിസ്തുവിലേക്കും

വിശുദ്ധ ജരാര്‍ദ് മജെല്ല  (1726-1755) : ഒക്‌ടോബര്‍ 30

പൊന്തിഫിക്കൽ പദവി ലബ്ധിയുടെ നൂറാണ്ടുകൾ - ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമിട്ട് ജ്ഞാനദീപ ഇൻസ്റ്റിറ്റ്യൂട്ട്

വിശുദ്ധ നര്‍സീസ്സസ് (110-222) : ഒക്‌ടോബര്‍ 29