International

ലോകമെങ്ങും രൂപതാസിനഡുകള്‍ നടത്തണം : കാര്‍ഡിനല്‍ ചാള്‍സ് ബോ

Sathyadeepam

ലോകമെങ്ങും നിന്നുള്ള കത്തോലിക്ക മെത്രാന്മാര്‍ അവരവരുടെ സ്വന്തം രൂപതകളില്‍ രൂപതാസിനഡുകള്‍ നടത്തണമെന്ന് ഏഷ്യന്‍ മെത്രാന്‍ സംഘങ്ങളുടെ ഫെഡറേഷന്റെ അധ്യക്ഷനായ കാര്‍ഡിനല്‍ ചാള്‍സ് ബോ ആവശ്യപ്പെട്ടു.

റോമില്‍ സിനഡാലിറ്റിയെ ക്കുറിച്ചുള്ള സിനഡില്‍ പങ്കെടുക്കവേ ഒരു മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപതാസിനഡ് കത്തോലിക്കാസഭയ്ക്ക് ഒരു പുതിയ സങ്കല്‍പം അല്ലെന്നും 1990 ല്‍ മെത്രാനായ തന്നെ കാനോന്‍ നിയമത്തില്‍ ഏറ്റവും ആകര്‍ഷിച്ചത് രൂപതാസിനഡിനെ ക്കുറിച്ചുള്ള ഭാഗമായിരുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചു.

ഇതുവരെ ഏഴ് രൂപതകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള താന്‍ നാല് തവണ രൂപതാസിനഡ് സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍, ഗ്രാമീണര്‍, തൊഴിലാളികള്‍, സന്യസ്തര്‍, തടവുപുള്ളികള്‍ എന്നിവരില്‍ നിന്നെല്ലാം അഭിപ്രായങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

അത് പ്രയോജനകരമായ ഒരു പ്രക്രിയയാണെന്ന് ബോധ്യപ്പെട്ടിട്ടുമുണ്ട് - കാര്‍ഡിനല്‍ വിശദീകരിച്ചു.

സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് ഏഷ്യന്‍ സഭയ്ക്ക് പുതിയ ഊര്‍ജവും ഭാവിയെ സംബന്ധിച്ച പ്രത്യാശയും പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ശ്രവിക്കുന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സഭയെ പടുത്തുയര്‍ത്താനാണ് ഏഷ്യന്‍ സഭ ശ്രമിക്കുന്നത്.

ഏഷ്യയിലെ പ്രാദേശിക ഇടവകകളില്‍ ഒരു നവീകരണം സാധ്യമാക്കാനുള്ള വിലപ്പെട്ട അവസരമാണ് ആഗോള സിനഡ്് സമ്മാനിച്ചിരിക്കുന്നത് - കാര്‍ഡിനല്‍ പറഞ്ഞു.

''ക്രിസ്തുവില്‍ ഒന്ന്, മിഷനില്‍ ഒരുമിച്ച്''- 2026 ലെ മിഷന്‍ ദിന പ്രമേയം

സുഡാനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് മാര്‍പാപ്പ

ബഹിരാകാശത്തെ ആണവ-ആണവേതര ആയുധങ്ങളുടെ സംഭരണശാലയാക്കരുത്-വത്തിക്കാന്‍

കൊച്ചിയിലെ കപ്പലൊച്ചകള്‍ [13]

വചനമനസ്‌കാരം: No.194