International

ഡിജിറ്റല്‍ ലോകത്തിലെ സാന്നിദ്ധ്യത്തിലൂടെ സുവിശേഷം പ്രഘോഷിക്കുക-മാര്‍പാപ്പ

Sathyadeepam

പരമ്പരാഗതമേഖലകള്‍ക്കപ്പുറത്ത്, ലോകത്തിന്‍റെ അതിരുകളില്‍ കഴിയുന്നവരോട് സുവിശേഷം പ്രസംഗിക്കാന്‍ ഇന്നു വീടിനു പുറത്തിറങ്ങേണ്ട കാര്യം പോലുമില്ലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഡിജിറ്റല്‍ ലോകത്തിലെ സാന്നിദ്ധ്യത്തിലൂടെ ഈ സുവിശേഷവത്കരണം സാദ്ധ്യമാണ്. എല്ലായിടത്തേയ്ക്കും വ്യാപിക്കുകയും എളുപ്പത്തില്‍ ലഭ്യമായിരിക്കുകയും ചെയ്യുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ അതിര്‍ത്തികള്‍ ഇല്ലാതാക്കുകയും ദൂരങ്ങള്‍ മായിച്ചു കളയുകയും വൈജാത്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യുകയാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഇവിടെ കണ്ടുമുട്ടുന്നവരോടു സുവിശേഷം പറയണമെങ്കില്‍ ആദ്യം ഈ ഭൂമിയില്‍ നമ്മുടെ ജീവിതമെന്ന മഹാദാനത്തിന്‍റെ വിളി തിരിച്ചറിയാന്‍ നമുക്കു സാധിക്കണം. യുവജനങ്ങള്‍ക്കു വിശേഷിച്ചും ഈ നവമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള സുവിശേഷവത്കരണം സാദ്ധ്യമാണ്. – മാര്‍പാപ്പ വിശദീകരിച്ചു.

image

വചനമനസ്‌കാരം: No.122

എന്റെ വന്ദ്യ ഗുരുനാഥന്‍

അറിവിന്റെ ആകാശവും സ്വതന്ത്രചിറകുകളും

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം