International

ക്രിമിയ: 1936-ല്‍ പിടിച്ചെടുത്ത പള്ളി തിരിച്ചു കൊടുത്തു

Sathyadeepam

റഷ്യയുടെ ഭാഗമായ ക്രിമിയായില്‍ 1936-ല്‍ അധികാരികള്‍ പിടിച്ചെടുത്ത കത്തോലിക്കാ ദേവാലയം വിശ്വാസികള്‍ക്കു തിരികെ കൊടുത്തു. കരിങ്കടലിലെ നാവികരായിരുന്ന കത്തോലിക്കര്‍ക്കു വേണ്ടി 1911-ല്‍ സ്ഥാപിതമായതാണ് ഈ ദേവാലയം. കഴിഞ്ഞ വര്‍ഷം വരെ ഇത് കുട്ടികള്‍ക്കുള്ള സിനിമാതിയേറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇവിടത്തെ കത്തോലിക്കാസമൂഹം 1993-ലാണു പുനഃസംഘടിപ്പിക്കപ്പെടുന്നത്. 1996 മുതല്‍ അവര്‍ ഈ പള്ളിക്കടുത്തുള്ള ഒരു കെട്ടിടത്തില്‍ ആരാധന നടത്തി വരികയായിരുന്നു. കത്തോലിക്കാസഭയോടുള്ള ചരിത്രപരമായ ഒരു കടമ നിറവേറ്റലാണ് ഇതെന്ന് നഗരത്തിന്‍റെ അധികാരികള്‍ വ്യക്തമാക്കി.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്