International

കോപ്റ്റിക് പാത്രിയര്‍ക്കീസുമായി പാപ്പാ സംഭാഷണം നടത്തി

Sathyadeepam

കോപ്റ്റിക് സഭാധ്യക്ഷനായ അലക്‌സാണ്ട്രിയ പാത്രിയര്‍ക്കീസ് തവദ്രോസ് രണ്ടാമനുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഫോണിലൂടെ സംസാരിച്ചു. കോപ്റ്റിക് ക്രൈസ്തവരും കത്തോലിക്കരും തമ്മിലുള്ള പതിമൂന്നാമത് സൗഹൃദദിനത്തിലായിരുന്നു സംഭാഷണം.

സാഹോദര്യം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു സംഭാഷണമെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മധ്യപൂര്‍വദേശത്തു ക്രൈസ്തവര്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത സംഭാഷണത്തില്‍ ഉന്നയിക്കപ്പെട്ടു.

50 വര്‍ഷം മുമ്പ് പോള്‍ ആറാമന്‍ മാര്‍പാപ്പയും പാത്രിയര്‍ക്കീസ് ഷെനൗദാ മൂന്നാമനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയോടെയാണ് കോപ്റ്റിക്-കത്തോലിക്കാ സൗഹൃദത്തിന്റെ പുതിയ ചരിത്രം ആരംഭിച്ചത്.

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

ഫാ. മാത്യു കല്ലിങ്കലിനും ഫാ. മാത്യു ഇലഞ്ഞിമിറ്റത്തിനും പേപ്പൽ ബഹുമതി ലഭിച്ചു

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഗ്രാജുലാസിയോ 2026

ഫാ. കോട്ടായിലിന്റെ രക്തസാക്ഷിത്വ വാർഷികം