ഫാ. കോട്ടായിലിന്റെ രക്തസാക്ഷിത്വ വാർഷികം

Anniversary of the martyrdom of Fr Kotayil
Published on

ഇന്ത്യക്കാരനായ ആദ്യ ഈശോസഭാ രക്തസാക്ഷി, പാലാ രൂപതയിലെ കടുത്തുരുത്തി ഫൊറോന, തുരുത്തി സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയിൽ കാട്ടാമ്പാക്ക് കോട്ടായിൽ ചാക്കോയുടെയും കുറവിലങ്ങാട് മാപ്പിള പറമ്പിൽ മറിയത്തിൻ്റെയും മകനായി ജനിച്ച ഫാ. ജെയിംസ് കോട്ടായിൽ എസ്. ജെ രക്തസാക്ഷിത്വം വരിച്ചിട്ട് 2026 ജൂലൈ 16 ന് 59 വർഷം ആകുന്നു. മാതൃ ഇടവകയായ തുരുത്തിപള്ളിയിൽ ജൂലൈ 16 ന് രാവിലെ 6.30 ന് വിശുദ്ധ കുർബാനക്കും ശേഷം ഒപ്പീസിനും വികാരി ഫാ. തോമസ് ബ്രാഹ്‌മണവേലിൽ നേതൃത്വം കൊടുക്കും.

റാഞ്ചിയിലെ ജെയിംസച്ചൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന മാണ്ടർ പള്ളിയിലെ വിശുദ്ധകുർബാന രാവിലെ 5.30 ന് വികാരി ഫാ. വിപിൻ കുണ്ടൽനയുടെയുടെയും, ഹസാരിബാഗ് രൂപതാംഗമായ ഫാ. ടോമി അഞ്ചുപങ്കിലിൻ്റെയും, കർണാടക ഷിമോഗയിൽ നിന്നുള്ള ഫാ. മാത്യൂ കോട്ടായിൽ CMF ൻ്റെയും നേതൃത്വത്തിൽ നടക്കും. തുടർന്ന് മാണ്ടർ പള്ളിയുടെ സിമിത്തേരിയിൽ അച്ചൻ്റെ കബറിടം സ്ഥിതിചെയ്യുന്നിടത്ത് ഒപ്പീസും ഉണ്ടായിരിക്കും.

ജൂലൈ 16 ന് രാവിലെ 5.30 ന് അച്ചൻ ഇടവക വികാരിയായിരിക്കെ കുത്തേറ്റ റാഞ്ചിയിലെ നവാഠാട് ഇടവക പള്ളിയിൽ വിശുദ്ധ കുർബാനക്ക് വികാരി ഫാ. സുനിൽ ടോപ്‌നോയുടെ നേതൃത്വത്തിൽ ഫാദർ ടോമി അഞ്ചുപങ്കിലും ഫാദർ മാത്യു കോട്ടായിൽ എന്നിവർ സഹകാർമ്മികരായിരിക്കും.

വിശുദ്ധ കുർബാനക്ക് ശേഷം അച്ചൻ്റെ നവാഠാടിലെ മെമ്മോറിയൽ ഫലകം സ്ഥിതി ചെയ്യുന്നിടത്തും മാണ്ടറിലെ കമ്പറിടത്തിലും പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. അച്ചൻ്റെ ജന്മഇടവകയായ തുരുത്തിപ്പള്ളിയിൽ അച്ചൻ്റെ ഛായചിത്രം പതിച്ച കൽകുരിശിലും, മണ്ടറിലെ കബറിടത്തിലും, നവാഠാടിലെ മെമ്മോറിയൽ ഫലകത്തിന് മുമ്പിലും അച്ചൻ്റെ മദ്ധ്യസ്ഥത വഴിയായി ഈശോയിൽ നിന്ന് അനുഗ്രഹം തേടി വിശ്വാസികൾ എത്തുന്നുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org