

പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എപ്ലസ് നേടിയ പുത്തൻപീടിക ഹയർ സെക്കന്ററി സ്ക്കൂളിലെയും ഇടവകയിലെയും വിദ്യാർത്ഥികളെ ആദരിക്കലും, മികച്ച വിജയം കൈവരിച്ച സ്ക്കൂളിനെ അനുമോദിക്കൽ, വിശ്വാസപരിശീലനത്തിൽ 1 മുതൽ എ സി സി വരെയുളള ക്ലാസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ ആദരിക്കൽ, ഇടവകയിൽ നിന്നും മറ്റു മേഖലകളിൽ കഴിവു തെളിയിച്ചവരെ വിൻസി പുലിക്കോട്ടിൽ മെമ്മോറിയൽ പുരസ്ക്കാരം നൽകിയും, സയൻസിലും, ഹ്യുമാനിറ്റിസിലും സ്ക്കൂൾ ടോപ്പർമാരായ വിദ്യാർത്ഥികൾക്ക് 5001 രൂപയും ട്രോഫിയും ഡോ. ഫിലോമിന ചിറയത്ത് മെമ്മോറിയൽ പുരസ്ക്കാരം നൽകി ഗ്രാജുലാസിയോ -2026 നടത്തി.
സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഗ്രാജുലാസിയോ -2026 അനുമോദന സദസ്സിൽ കത്തോലിക്ക കോൺഗ്രസ്സ് പ്രസിഡന്റ് ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി റവറന്റ് ഫാ. ജോബ് വടക്കൻ ഗ്രാജുലാസിയോ 2026 ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവറന്റ്.ഫാ റാഫേൽ മുത്തുപ്പീടിക വിൻസി പുലിക്കോട്ടിൽ മെമ്മോറിയൽ പുരസ്ക്കാര വിതരണവും, അതിരൂപത കത്തോലിക്ക കോൺഗ്രസ്സ് ഡയറക്ടർ റവറന്റ് ഫാ.ഫ്രാൻസിസ് പള്ളിക്കുന്നത്ത് ഡോ. ഫിലോമിന ചിറയത്ത് പുരസ്ക്കാര വിതരണവും നടത്തി.
ഫാ. ബിബിൻ പടന്നമാക്കൽ അതിരൂപത ഏജൻസിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പുത്തൻപീടിക ഹയർ സെക്കന്ററി സ്കൂളിനും, എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ഹൈസ്ക്കൂളിനും പുരസ്ക്കാരം നൽകി. ഫിലോസഫിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ.ലിന്റോ പി.ആന്റോയെയും, വിശ്വാസ പരിശീലന പരീക്ഷയിൽ അതിരൂപത തലത്തിൽ 12, 13 റാങ്ക് കരസ്ഥമാക്കിയ മെ ജോൾ, എലൈസ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു. വിശ്വാസ പരിശീലനത്തിൽ ഒന്നാം ക്ലാസ് മുതൽ എ സി സി വരെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
പാദുവ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഹേമ, കത്തോലിക്ക കോൺഗ്രസ് സെക്രട്ടറി പോൾ.പി.എ, വൈ.പ്രസിഡന്റ് എ.സി. ജോസഫ്, നടത്തു കൈക്കാരൻ ആന്റണി എ.ഒ, വിശ്വാസ പരിശീലന പ്രധാന അധ്യാപകൻ സ്റ്റാർലിൻ ഷിന്റോ, വിൻസി പുലിക്കോട്ടിൽ മെമ്മോറിയൻ ട്രസ്റ്റ് ഡയറക്ടർ സെയിൻ വിൻസി, പ്ലസ്ടു പ്രിൻസിപ്പാൾ സ്മിത. പി.ജോസ്, ഹൈസ്ക്കൂൾ പ്രതിനിധി ദീപ വർഗ്ഗീസ്, കെ സി വൈ എം പ്രസിഡന്റ് ആൽബിൻ ജെയ്സൺ, എസ്എഫ് ഒ പ്രസിഡന്റ് ഗ്രേസി ബാബു, മാതൃവേദി പ്രസിഡന്റ് ഷാലി ഫ്രാൻസിസ്, സി എൽ സി പ്രസിഡന്റ് അജിൻ ജോസ് വർഗ്ഗീസ്.കെ.എ, ജെസ്സി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ജോജി മാളിയേക്കൽ, ലാലി ജോസ്, വിൻസെന്റ് കുണ്ടുകുളങ്ങര, ഗ്ലാഡിസ് ഫെന്നി, ലൂയീസ് താണിക്കൽ, ആൽഡ്രിൻ ജോസ് എന്നിവർ നേതൃത്വം നൽകി.