International

ചുഴലിക്കാറ്റ്: സഭാസംഘടനകള്‍ രംഗത്ത്

Sathyadeepam

ഇന്ത്യയിലും ബംഗ്ലാദേശിലും ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആവശ്യമായ ഒരുക്കങ്ങള്‍ നടത്താന്‍ കത്തോലിക്കാസഭയുടെ വിവിധ സന്നദ്ധസംഘടനകള്‍ രംഗത്തു വന്നു. മനുഷ്യജീവനുകള്‍ രക്ഷിക്കുക എന്ന പ്രാഥമിക ലക്ഷ്യവുമായാണ് സഭാസംഘടനകള്‍ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നതെന്നു കൊല്‍ക്കത്ത അതിരൂപത സാമൂഹ്യസേവനവിഭാഗം ഡയറക്ടര്‍ ഫാ. ഫ്രാങ്ക്ളിന്‍ മെനെസിസ് പറഞ്ഞു. പ. ബംഗാളില്‍ 15 ഉം ഒഡിഷയില്‍ പത്തും ലക്ഷം പേരെ വീതം മാറ്റിപാര്‍പ്പിക്കുവാനാണ് നീക്കം. ബംഗ്ലാദേശില്‍ 50 ലക്ഷം ജനങ്ങളെ തീരപ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കുകയാണ്. കാത്തലിക് റിലീഫ് സര്‍വീസസ്, കാരിത്താസ് ബംഗ്ലാദേശ് എന്നീ സംഘടനകള്‍ ബംഗ്ലാദേശ് സര്‍ക്കാരിനെ ഈ കാര്യത്തില്‍ സഹായിക്കുന്നുണ്ട്.

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!