International

ചൈനീസ് പ്രവാസി കത്തോലിക്കര്‍ ചൈനയിലെ സഭയ്ക്കായി പ്രാര്‍ഥനാദിനം ആചരിച്ചു

Sathyadeepam

ഇറ്റലിയിലെ പിസ പ്രവിശ്യയില്‍ താമസി ക്കുന്ന ചൈനീസ് വംശജരായ നൂറു കണക്കിന് പ്രവാസികള്‍ ഇറ്റാലിയന്‍ കത്തോലിക്കര്‍ക്കൊപ്പം ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുകയും

ചൈനയിലെ കത്തോലിക്ക സഭയ്ക്കുവേണ്ടിയിട്ടുള്ള ലോക പ്രാര്‍ഥനാദിനം ആചരിക്കുകയും ചെയ്തു. 2007 ലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ചൈനയിലെ കത്തോലിക്ക സഭയ്ക്കായി

ആഗോള പ്രാര്‍ഥനാദിനം വര്‍ഷംതോറും ആചരിക്കുന്ന പതിവ് തുടങ്ങി വച്ചത്. ചൈനയില്‍ താമസിക്കുന്ന കത്തോലിക്കര്‍ പിസ പ്രവിശ്യയിലെ ഒരു പള്ളി ഈ പ്രാര്‍ഥന ദിനാചരണത്തിനായി നിശ്ചയിക്കുകയും

അവിടെ ഒത്തുകൂടുകയുമായിരുന്നു. ഇറ്റലിയിലെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന ചൈനക്കാര്‍ ഈ പരിപാടിക്കായി പിസായിലെ പള്ളിയിലേക്ക് എത്തിച്ചേര്‍ന്നു.

കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ (605) : മെയ് 27

വിശുദ്ധ ഫിലിപ്പ് നേരി (1515-1595) : മെയ് 26

കത്തോലിക്ക കോൺഗ്രസിൻ്റെ പ്രവർത്തനം അവിസ്മരണീയം: മോൺ. കണിയോടിക്കൽ

കെ സി ബി സി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപത ഡയറക്ടറായി ചുമതലയേറ്റ ഫാദർ ബിജു തൊണ്ടിപ്പറമ്പിന് സ്വീകരണം നൽകി

വി. യോഹന്നാൻ - Chap.11 [2of3]