International

വത്തിക്കാന്‍ നിയമിച്ച മെത്രാന്‍ ചൈനയില്‍ കസ്റ്റഡിയില്‍

Sathyadeepam

ചൈനയിലെ രഹസ്യസഭയിലെ ഒരു മെത്രാനെ ഭരണകൂടം പിടികൂടി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുമ്പു മെത്രാനായ ബിഷപ് പീറ്റര്‍ ഷുമിനിന്‍റെ അഞ്ചാമത്തെ അറസ്റ്റാണിത്. വെന്‍ഷൗ രൂപതയുടെ മെത്രാനായി 2016 സെപ്തംബറിലാണ് അദ്ദേഹം അഭിഷിക്തനായത്. വൈദികനായിരിക്കെ 2006 ലാണ് അദ്ദേഹം ആദ്യം തടവിലാക്കപ്പെട്ടത്. യൂറോപ്പിലേയ്ക്കു തീര്‍ത്ഥാടനം നടത്തി മടങ്ങിയെത്തിയ ശേഷം, നിയമവിരുദ്ധമായി രാജ്യം വിട്ടുപോയി എന്ന കാരണം പറഞ്ഞായിരുന്നു ആദ്യത്തെ അറസ്റ്റ്. ചൈനയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സഭയും വത്തിക്കാനോടു നേരിട്ടു വിധേയത്വം പുലര്‍ത്തുന്ന സഭയും ഏതാണ്ട് രണ്ടു വിഭാഗങ്ങള്‍ പോലെയാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതിനു മാറ്റം വരികയും വത്തിക്കാന്‍-ചൈനാ ധാരണയുടെ ഫലമായി സഭയ്ക്കു കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഒരു ബിഷപ്പും കൂടാതെ ഏതാനും വൈദികരും ഭരണകൂടത്തിന്‍റെ തടവിലായിരിക്കുന്നു എന്ന വാര്‍ത്ത.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്