International

കാമറൂണില്‍ വൈദികന്‍ കൊല്ലപ്പെട്ടു

Sathyadeepam

കാമറൂണില്‍ സൈനികര്‍ നടത്തിയ വെടിവയ്പില്‍ ഒരു കത്തോലിക്കാ പുരോഹിതന്‍ കൊല്ലപ്പെട്ടു. മില്‍ഹില്‍ മിഷണറി സമൂഹാംഗമായ ഫാ. കോസ്മസ് അംബാതോയാണു കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. കാമറൂണില്‍ നിന്നു സ്വാതന്ത്ര്യമവകാശപ്പെടുന്ന വിമതരുമായുള്ള ആഭ്യന്തരയുദ്ധം കാമറൂണില്‍ സംഘര്‍ഷങ്ങള്‍ക്കു കാരണമായിട്ടുണ്ട്. ജൂലൈ മാസം മറ്റൊരു പുരോഹിതന്‍ കൂടി കൊല്ലപ്പെട്ടിരുന്നു. സെമിനാരി വിദ്യാര്‍ത്ഥിയായ പത്തൊമ്പതുകാരന്‍ ഒക്ടോബറില്‍ കൊല്ലപ്പെട്ടു. നവംബര്‍ മാസമാദ്യത്തില്‍ ഏതാനും സിസ്റ്റര്‍മാരെ തട്ടിക്കൊണ്ടു പോകുകയും പിറ്റേന്നു വിട്ടയക്കുകയും ചെയ്തു. ആംബസോണിയ എന്ന രാജ്യം തങ്ങള്‍ സ്ഥാപിച്ചതായി അവകാശപ്പെടുന്ന വിമതരും സര്‍ക്കാരും തമ്മില്‍ മൂന്നു വര്‍ഷമായി തുടര്‍ന്നു വരുന്ന യുദ്ധത്തില്‍ ഇതിനകം നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും 3 ലക്ഷം പേര്‍ നൈജീരിയയിലേയ്ക്കു അഭയാര്‍ത്ഥികളായി പോകുകയും ചെയ്തിട്ടുണ്ട്.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്