International

ബംഗ്ലാദേശിലേക്കു പ്രത്യാശയുടെ സന്ദേശവുമായി വത്തിക്കാന്‍ അധികാരി

Sathyadeepam

ബംഗ്ലാദേശില്‍ ദുരിതമനുഭവിക്കുന്ന കത്തോലിക്കര്‍ക്കും ഇതരന്യൂനപക്ഷങ്ങള്‍ക്കും പ്രത്യാശയുടെ സന്ദേശവുമായി വത്തിക്കാന്‍ സമഗ്രമനുഷ്യവികസനകാര്യാലയത്തിന്റെ അധ്യക്ഷന്‍ കാര്‍ഡിനല്‍ മൈക്കിള്‍ ചേണി സന്ദര്‍ശനം നടത്തി. റോഹിംഗ്യകളെയും കാര്‍ഡിനല്‍ സന്ദര്‍ശിച്ചു. അഞ്ചു ദിവസത്തേതായിരുന്നു അജപാലനസന്ദര്‍ശനം.

തലസ്ഥാനമായ ധാക്കയിലും നാരായണ്‍ഗഞ്ജിലുമായി അമ്പതിനായിരത്തോളം കത്തോലിക്കര്‍ ഭവനരഹിതരായി കഴിയുന്നുണ്ട്. 11 ലക്ഷത്തോളം റോഹിംഗ്യന്‍ അഭയാര്‍ഥികളും അവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഒരു അഭയാര്‍ഥിക്യാമ്പാണിത്. നാരായണ്‍ഗഞ്ജിലെ വ്യവസായമേഖലയില്‍ 600 കത്തോലിക്കര്‍ക്കൊപ്പം കാര്‍ഡിനല്‍ ചേണി ദിവ്യബലിയര്‍പ്പിച്ചു. ഗ്രാമീണമേഖലകളില്‍ നിന്നു തൊഴില്‍ തേടി നഗരത്തിലേക്ക് എത്തിയവരാണിവര്‍.

സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു വൈദികാര്‍ഥി കൂടി കൊല്ലപ്പെട്ടു

റൊമാനിയയിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ തലവനായി ക്ലൗദിയു ലൂച്യാന്‍ പോപ് തിരഞ്ഞെടുക്കപ്പെട്ടു

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 64]

പുതിയ കാലത്തെ 'നല്ല സമരിയക്കാരൻ' ആരായിരിക്കും?