International

ബെനഡിക്ട് പതിനാറാമന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഒരുക്കമാരംഭിച്ചു

Sathyadeepam

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ജന്മശതാബ്ദിയാഘോഷങ്ങള്‍ 2027 ഏപ്രില്‍ 16-നു ലോകമാകെ ഉദ്ഘാടനം ചെയ്യപ്പെടും. അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ജോസഫ് റാറ്റ്‌സിംഗര്‍-ബെനഡിക്ട് പതിനാറാമന്‍ ഫൗണ്ടേഷന്‍ അറിയിച്ചു.

സമകാലിക സഭാത്മക-സാംസ്‌കാരിക സംവാദങ്ങള്‍ക്ക് നിർണ്ണായക സംഭാവനകള്‍ നല്‍കിയിട്ടുള്ള റാറ്റ്‌സിംഗ റുടെ ചിന്താലോകത്തെയും സമീപനങ്ങളെയും പൂർണ്ണ മായി അവതരിപ്പിക്കുന്നതിനുള്ള ഒരവസരമായിരിക്കും ശതാബ്ദിയാഘോഷങ്ങളെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഫാ. റോബെര്‍ട്ടോ റെഗോലി പറഞ്ഞു.

ഇന്ത്യയിലും ബെനഡിക്ട് പതിനാറാമന്‍ ജന്മ ശതാബ്ദിയോടനുബന്ധിച്ചുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 10, 11 തീയതികളില്‍ ഇന്ത്യന്‍ മെത്രാന്‍ സംഘം ബംഗളുരുവില്‍ ഒരു കൊളോക്യം സംഘടിപ്പിക്കുന്നുണ്ട്.

“ജോസഫ് റാറ്റ്‌സിംഗറുടെ ദൈവശാസ്ത്രയാത്രയുടെ ഒരു പുനഃവായന’’ എന്നതായി രിക്കും കൊളോക്യത്തിന്റെ പ്രമേയം. ഇന്ത്യയ്ക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും പുറമെ അമേരിക്ക, കൊളംബിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലും പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്.

മാര്‍പാപ്പയുടെ സഹോദരന്റെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി

താറാവ് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി

വി. ഫിദേലിസ് (1576-1622) ഏപ്രില്‍ 24

മാതൃവേദി മേഖലാ സമ്മേളനം പരിയാപുരത്ത് സമാപിച്ചു

അമേരിക്കയ്ക്ക് ഈ വര്‍ഷം നാനൂറിൽപ്പരം നവവൈദികര്‍