

കൊച്ചി : എം.ജി സർവ്വകലാശാല ചാവറ ചെയറും കൊച്ചി ചാവറ കൾച്ചറൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ നവംബർ 24 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടത്തുന്നു. കേരള നവോത്ഥാന ചരിത്രവും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പങ്കും എന്ന വിഷയത്തിൽ സെമിനാർ സി. എം. ഐ. സഭ വികാർ ജനറൽ ഫാ. ബെന്നി നല്ക്കര ഉദ്ഘാടനം ചെയ്യും. എം.ജി സർവ്വകലാശാല ചാവറ ചെയർ പ്രൊഫസർ, സാഹിത്യ നിരൂപകൻ പ്രൊഫ. എം. തോമസ് മാത്യു അധ്യക്ഷത വഹിക്കും.
ചാവറ ചെയർ കോഡിനേറ്ററും എം.ജി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടറുമായ ഡോ. സജി മാത്യു, നാടകകൃത്തും സംവിധായകനുമായ ടി എം എബ്രഹാം, എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി. ബി. ബിനു, സിസ്റ്റർ ഡോ. ഉദയ സി.എം.സി, എന്നിവർ പ്രഭാഷണം നടത്തും. സെമിനാറിൽ എല്ലാ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്ന കോളേജ്, വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ് എന്ന് ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർഫാ. അനിൽ ഫിലിപ്പ് സി എം ഐ അറിയിച്ചു.