International

ആഫ്രിക്കയിലെ മെത്രാനു ബ്രസീലിലേയ്ക്കു സ്ഥലംമാറ്റം

Sathyadeepam

ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ പെംബാ രൂപതയുടെ മെത്രാനായി സേവനം ചെയ്തു വരികയായിരുന്ന ബിഷപ് ലുയിസ് ഫെര്‍ണാണ്ടോ ലിസ്‌ബോവായെ അദ്ദേഹത്തിന്റെ മാതൃരാജ്യമായ ബ്രസീലിലെ ഒരു രൂപതയിലേയ്ക്കു മാറ്റി നിയമിച്ചു. ഇതോടൊപ്പം ആദരസൂചകമായ ആര്‍ച്ചുബിഷപ് പദവിയും അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്.
പാഷനിസ്റ്റ് ഫാദേഴ്‌സ് എന്ന സന്യാസസമൂഹത്തിലെ അംഗമായ ബിഷപ് ലിസ്‌ബോവ 20 വര്‍ഷമായി ആഫ്രിക്കയില്‍ മിഷണറിയാണ്. 2013 ല്‍ ബിഷപ്പായ അദ്ദേഹം മൊസാംബിക് മെത്രാന്‍ സംഘത്തിന്റെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചു. മൊസാംബിക്കില്‍ വര്‍ദ്ധിച്ചു വരുന്ന ഇസ്ലാമിക ഭീകരവാദത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ആളാണ് അദ്ദേഹം. തന്റെ രൂപതയിലെ ഒരു തുറമുഖപട്ടണം ഇസ്ലാമിക ഭീകരവാദികള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ് ലിസ്‌ബോവായെ നേരിട്ടു ഫോണില്‍ വിളിച്ചു സംസാരിച്ചതും ആശ്വസിപ്പിച്ചതും വാര്‍ത്തയായിരുന്നു.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്