International

ഇറ്റലിയിലെ ജനനനിരക്ക് കുറവ്: സമ്മേളനത്തില്‍ മാര്‍പാപ്പ

Sathyadeepam

ഇറ്റലിയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരിക്കുന്നതുമായി ബന്ധപ്പെട്ട് വത്തിക്കാനില്‍ നടത്തുന്ന ഒരു സമ്മേളനത്തില്‍ ഫ്രാന്‍ സിസ് മാര്‍പാപ്പ പങ്കെടുക്കുന്നു. കുടുംബസംഘടനകളുടെ പൊതുവേദിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അമ്പതു വര്‍ഷമായി യൂറോപ്പിലുടനീളവും ഇറ്റലിയില്‍ വിശേഷിച്ചും ജനനനിരക്ക് തുടര്‍ച്ചയായി കുറയുകയാണെന്നും ഈ പ്രവണത തിരു ത്താന്‍ എന്തു ചെയ്യണമെന്ന് ആലോചിക്കേണ്ടതുണ്ടെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.
കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജനനനിരക്ക് കുത്തനെ കുറയുമെന്നാണ് ഇറ്റലിയിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിഗമനം. കുടുംബങ്ങളോടുള്ള അവഗണനയുടെ ഫലമാണിതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ പറഞ്ഞിട്ടുണ്ട്. വര്‍ത്തമാനത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ബുദ്ധിമുട്ടുന്ന സമൂഹങ്ങള്‍ ഭാവിയെ ഭയത്തോടെ കാ ണുന്നു. അതിന്റെ ഫലമായി അവര്‍ അവരില്‍ തന്നെ ഒടുങ്ങുന്നു. 2018-ല്‍ മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ആ വര്‍ഷം ഇറ്റലിയുടെ ജനനനിരക്ക് ഒരു സ്ത്രീക്ക് 1.29 കുട്ടികള്‍ എന്നതായിരുന്നു. മാള്‍ട്ട, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ മാത്രമായിരുന്നു ഇതിനേക്കാള്‍ കുറവു ജനനനിരക്കുണ്ടായിരുന്ന രാജ്യങ്ങള്‍.

image

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്