International

ഏഷ്യയിലെ പ്രാദേശികസഭകള്‍ ഐക്യത്തോടെ ഒരുമിച്ച് നടക്കണം : കര്‍ദ്ദിനാള്‍ താഗ്ലെ

Sathyadeepam

ഏഷ്യയിലെ സഭ ഒരുമിച്ച് സഞ്ചരിക്കാനും, സിനഡാത്മകമായി പ്രവര്‍ത്തിക്കാനും കൂടുതലായി പരിശ്രമിക്കണമെന്ന് വത്തിക്കാന്‍ സുവിശേഷവൽക്കരണ കാര്യാലയ ത്തിന്റെ അധ്യക്ഷന്‍ കർദിനാള്‍ ലൂയിസ് അന്റോണിയോ താഗ്ലെ. ജക്കാര്‍ത്തയില്‍ ഏഷ്യന്‍ മെത്രാൻ സമിതികളുടെ ഫെഡറേഷന്റെ പ്ലീനറി സമ്മേളനത്തില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

വെറും ഘടനാപരമായ അജപാലന പദ്ധതികളിലേക്കോ പ്രവര്‍ത്തനരീതികളി ലേക്കോ മാത്രം ഒതുങ്ങിയ ഒന്നാകരുത് സഭയുടെ ദൗത്യ മെന്നും, യേശുക്രിസ്തുവുമായുള്ള ആഴമേറിയ ബന്ധത്തിനും മനുഷ്യര്‍ തമ്മിലുള്ള സൗഹൃദാനുഭവത്തിനും പ്രാധാന്യം കൊടുക്കുന്നതാകണം അതെന്നും കാര്‍ഡിനല്‍ ഓര്‍മ്മിപ്പിച്ചു.

സഭാപ്രവര്‍ത്തനങ്ങളുടെയും സിനാഡാത്മകതയുടെയും വിജയ ത്തെ, വേഗതയോ കാര്യക്ഷമതയോ മാത്രം ഉപയോഗിച്ച് അളക്കരു തെന്നും, കരുണാപൂർവമായ സഹകരണത്തോടെയുള്ള യാത്ര ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ബുദ്ധിമുട്ടു ന്നവര്‍ക്കും പിന്നിലായിപ്പോയ വര്‍ക്കും പരിഗണന നല്‍കുകയും അവരോടൊപ്പമായിരിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വത്തം സഭയ്ക്കുണ്ട്. സഭാനേതൃത്വങ്ങള്‍ ബാബേല്‍ ഗോപുരങ്ങള്‍ പണി യാതെ, സ്‌നേഹം, സത്യം, നീതി, സമാധാനം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഐക്യത്തിന്റെ ഭവനവും പരസ്പരബന്ധത്തിന്റെ പാലങ്ങളുമാണ് പണിയേണ്ടത്. - കാര്‍ഡിനല്‍ ഓര്‍മ്മിപ്പിച്ചു.

🏃‍♀️ സ്വപ്നങ്ങളെ പിന്തുടർന്ന് ഇന്ത്യ കീഴടക്കിയ സൂപ്പർ വുമൺ: സുഫിയ സൂഫിയുടെ അത്ഭുത കഥ! 🔥

നിലാവിന്റെ വീട് - 16

പ്രാദേശിക സഭകള്‍ക്കുള്ള 2027 സിനഡല്‍ അസ്സംബ്ലി മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു

വചനമനസ്‌കാരം: No.227

ലെബനനില്‍ മുന്‍ പാത്രിയര്‍ക്കീസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു