നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല

A virtuous generation can be molded when virtuous women step into the mainstream: Bishop Dr. Alex Vadakkumthala.
Published on

കണ്ണൂർ : സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും നന്മയുള്ള സ്ത്രീകൾ സമൂഹത്തിൽ ഉയർന്നു വന്നാൽ നന്മയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും ഡോ. അലക്സ് വടക്കുംതല. കണ്ണൂർ രൂപത ബിഷപ്സ് ഹൗസിൽ, കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷൻ്റെ ( KLCWA) “മാഗ്നിഫിക്കാത്ത്” എന്ന ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്.

KLCWA സംസ്ഥാന പ്രസിഡന്‍റ് റാണി പ്രദീപ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാക്വലിൻ ജോബ്, ട്രഷറർ വിനു ഗിൽബർട്ട്, ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. പോൾ എ. ജെ , കണ്ണൂർ രൂപതാ പ്രസിഡന്‍റ് ഷീജ വിൻസെന്റ്, ഫാ.ആൻസിൽ പീറ്റർ, സിസ്റ്റർ പ്രിൻസി എന്നിവർ സംസാരിച്ചു.12 രൂപതകളൽ നിന്നുള്ള എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

logo
Sathyadeepam Online
www.sathyadeepam.org