International

ഒരു റഷ്യന്‍ പള്ളി കൂടി കത്തോലിക്കാസഭയ്ക്കു തിരികെ ലഭിച്ചു

Sathyadeepam

കാല്‍നൂറ്റാണ്ടത്തെ കാത്തിരിപ്പിനു ശേഷം ഒരു ദേവാലയം റഷ്യന്‍ അധികാരികള്‍ കത്തോലിക്കാസഭയ്ക്കു കൈമാറി. 1893 ല്‍ പോളണ്ടിലെ കത്തോലിക്കര്‍ നിര്‍മ്മിച്ചതാണ് നോവ്‌ഗോരോഡിലെ വി. പീറ്റര്‍ & പോള്‍ ദേവാലയം. 1993 ല്‍ ബോള്‍ഷെവിക്കുകള്‍ ഈ പള്ളി നശിപ്പിച്ചു. 1991 ല്‍ സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു ശേഷം പ്രദേശവാസികളായ കത്തോലിക്കര്‍ ഈ പള്ളിയുടെ തകര്‍ന്ന ഭാഗങ്ങള്‍ പുനനിര്‍മ്മിക്കാന്‍ തുടങ്ങി. 2010 ആയപ്പോഴേ ക്കും ദേവാലയത്തിന്റെ സ്മാരകമൂല്യം റഷ്യന്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും പുനഃനിര്‍മ്മാണത്തിനു പണമനുവദിക്കുകയും ചെയ്തു. അന്നു മുതലുള്ള ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ആരാധനാവശ്യങ്ങള്‍ക്കു പള്ളി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ കത്തോലിക്കര്‍ക്ക് അനുമതി നല്‍കിയത്. റഷ്യയിലെ 14.4 കോടി ജനങ്ങളില്‍ 0.5 ശതമാനം മാത്രമാണ് കത്തോലിക്കര്‍.

വിശുദ്ധ കുരിശിന്റെ വിജയം (സെപ്തംബര്‍ 14)

വിശുദ്ധ ജോണ്‍ ക്രിസോസ്തം (349-407) : സെപ്തംബര്‍ 13

പ്രളയ ദുരിതാശ്വാസം ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി

ലിയോ പാപ്പയുടെ ആദ്യ ചാക്രിക ലേഖനത്തിന്റെ ഔദ്യോഗിക മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു

കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൻ്റെ വിശ്വാസ ചരിത്രവും പൈതൃകവും