വത്തിക്കാന്‍ മിഷന് വാര്‍ത്താ ഏജന്‍സിയായ ഫിദെസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആഫ്രിക്കയിലെ കത്തോലിക്കാ ജനസംഖ്യ യൂറോപ്പിനെ മറികടന്ന് 28.83 കോടിയായി ഉയര്‍ന്നു. യൂറോപ്പിലിത് 28.72 കോടിയാണ്. ഒരൊറ്റ മേഖലയായി കണക്കാക്കുന്ന അമേരി ക്കന്‍ ഭൂഖണ്ഡങ്ങള്ക്കുശേഷം, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കത്തോലിക്കാ ജനസംഖ്യ ഇപ്പോള്‍ ആഫ്രിക്കയിലാണ്.
ഓരോ വര്‍ഷവും പുതുക്കുന്ന സഭയുടെ ‘ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്സില്‍’ നിന്നുള്ള വിവരങ്ങളാണ് ഫിദെസ് ഉപയോ ഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ പതിപ്പില്‍ 2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണുള്ളത്. കുടുംബങ്ങള്‍, മതബോധകര്‍, ഇടയസാന്നിധ്യം, മിഷനറിമാരുടെ സാക്ഷ്യം എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് കാരണമായ ഘടകങ്ങളെന്ന് ആഫ്രിക്കയിലെ കത്തോലിക്കാനേതാക്കള് ചൂണ്ടിക്കാട്ടി.
ലോകമെമ്പാടുമുള്ള വൈദികരുടെ വര്‍ധനവ് 425 മാത്ര മായിരുന്നപ്പോള്‍, ആഫ്രിക്കയില്‍ മാത്രം 1,676 വൈദികരുടെ വര്‍ധനവുണ്ടായി. ഫിദെസ് റിപ്പോര്‍ട്ട് അനുസരിച്ച്, സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഏക വന്‍കര ആഫ്രിക്കയാണ് (786 പേരുടെ വര്‍ധനവ്). അതേ സമയം ആഗോളതലത്തില്‍ ഈ സംഖ്യ 2,891 ആയി കുറയുകയാണ് ചെയ്തത്.