കൈയെഴുത്തുപ്രതികളുടെ ശേഖരം വീണ്ടും സഭയിലേക്ക്

Collection of manuscripts returns to the Church
Published on: 

കല്‍ദായസഭയുടെ ഒരു സന്യാസസമൂഹത്തിന്റെ കൈവശമായിരുന്ന, കൈയെഴുത്തുപ്രതികളുടെ ശേഖരം ഇറാഖിലെ കത്തോലിക്കാ സഭാധികാരികള്‍ക്ക് തിരികെ നല്കി. ഇറാഖിലെ മൊസൂള്‍-അക്ര ആർച്ചു ബിഷപ് നജീബ് മിഖായീല്‍, കാല്‍ദിയന്‍ അന്റോണിയന്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ഹോര്‍മിസ്ദിന്റെ സുപ്പീരിയര്‍ ജനറല്‍ ആബട്ട് സമീര്‍ സൊറെഷോ തുടങ്ങിയവരും നിരവധി സന്യാസിമാരും ചടങ്ങില്‍ പങ്കെടുത്തു.

മേഖലയെ ബാധിച്ച പ്രയാസകരമായ സാഹചര്യ ങ്ങള്‍ക്കും വ്യാപകമായ കുടിയൊഴിപ്പിക്കലുകള്‍ക്കു മിടയില്‍ 1960-കളില്‍ ഈ കൈയെഴുത്തുപ്രതികളുടെ സംരക്ഷണം അന്നത്തെ സഭാധികാരികള്‍ തന്നെയാണ് കല്‍ദായസന്യാസിസമൂഹത്തെ ഏല്പിച്ചത്. മാറിക്കൊണ്ടി രിക്കുന്ന സാഹചര്യങ്ങള്‍ കാരണം അക്ര രൂപതയുടേത് ഉള്‍പ്പെടെയുള്ള കൈയെഴുത്തുപ്രതി ശേഖരങ്ങള്‍ സുരക്ഷിതത്വം തേടി പലതവണ മാറ്റാന്‍ സന്യാസി സമൂഹം നിര്‍ബന്ധിതരായി.

അല്‍ഖോഷിലെ ‘മൊണാസ്ട്രി ഓഫ് ഔര്‍ ലേഡി ഓഫ് ദി സീഡ്‌സ്’ല്‍ നിന്ന് മൊസൂളിലെ സെന്റ് ജോര്‍ജ്ജ് മൊണാസ്ട്രിയിലേക്കും പിന്നീട് ബാഗ്ദാദിലെ സെന്റ് ആന്റണി മൊണാസ്ട്രിയിലേക്കും ഈ കൈയെഴുത്തുപ്രതികള്‍ മാറ്റി സ്ഥാപിച്ചു. സുറിയാനി കൈയെഴുത്തുപ്രതികള്‍ സംരക്ഷിക്കുന്നതിനായി നീക്കിവച്ചിട്ടുള്ള സാംസ്‌കാരിക കേന്ദ്രമായ ‘സ്‌ക്രിപ്‌റ്റോ റിയം സിറിയാകും’ സ്ഥിതി ചെയ്യുന്ന അങ്കാവയിലെ സന്യാസിസമൂഹത്തിന്റെ ആസ്ഥാനത്തേക്ക് 2021-ലാണ് ഇവ ഒടുവില്‍ എത്തിച്ചേര്‍ന്നത്.

ചരിത്രപരമായ ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കുന്ന തിനും ഭാവി തലമുറകള്‍ക്കായി പൈതൃകം സംരക്ഷി ക്കുന്നതിനുമുള്ള സഭയുടെ ദൗത്യത്തിന്റെ തുടര്‍ച്ചയാണ് കൈയെഴുത്തുപ്രതികള്‍ തിരികെ നല്കിയ നടപടിയെന്ന് അധികാരികള്‍ പറഞ്ഞു. ഗവേഷകര്‍ക്കും പണ്ഡിതന്മാര്‍ക്കും വൈദികര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്നും അവര്‍ ഉറപ്പുനല്കി.

അക്ര മുമ്പ് ഒരു സ്വതന്ത്ര കല്‍ദായ കത്തോലിക്കാ രൂപതയായിരുന്നു. 1960-കളില്‍ മേഖലയിലുണ്ടായ സംഘര്‍ഷങ്ങളും അശാന്തിയും കാരണം അവിടുത്തെ ഭൂരിഭാഗം ക്രിസ്ത്യാനികളും കുടിയൊഴിപ്പിക്കപ്പെടുകയും പ്രാദേശിക സഭയുടെ സാന്നിധ്യം കുറയുകയും ചെയ്തു. 2018-ല്‍, അക്ര രൂപതയെ മൊസൂള്‍ അതിരൂപതയുമായി ലയിപ്പിച്ച് മൊസൂള്‍ ആന്‍ഡ് അക്ര അതിരൂപത സ്ഥാപിക്കുകയായിരുന്നു.